24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Movies Bollywood ചുംബനത്തിന് റെഡിയായി വിദ്യയും ഹഷ്മിയും

ചുംബനത്തിന് റെഡിയായി വിദ്യയും ഹഷ്മിയും

ഡേര്‍ട്ടി പിക്ച്ചറും കഹാനിയും നല്‍കിയ ആവേശകരമായ വിജയത്തിന്റെ ലഹരിയിലാണ് ബോളിവുഡിലെ സൂപ്പര്‍നായിക വിദ്യാബാലന്‍. എന്നാല്‍ പുതിയ ചിത്രമായ ഖഞ്ചക്കാര്‍ ഇമ്രാന്‍ ഹഷ്മിയും വിദ്യയും തമ്മിലുള്ള ചുംബനരംഗങ്ങളുടെ പേരില്‍ ഇപ്പോള്‍ തന്നെ ബോളിവുഡ് ഗോസിപ്പുകളില്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു. 

ആഗസ്തില്‍ പുറത്തിറങ്ങുന്ന ഈ ചിത്രം സംഗീതപശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് പറയുന്നത്. രാജ്കുമാര്‍ ഗുപ്തയാണ് സംവിധാനം. ഇമ്രാനും വിദ്യയും ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിക്കുന്ന ചിത്രം തന്റെ സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കുമെന്ന് ഇമ്രാന്‍ ഹഷ്മിയുടെ പക്ഷം. നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രമൊരുങ്ങുന്നത്. ഏതായാലും ചുംബനരംഗങ്ങളുടെ പേരിലാണ് ചിത്രം ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണോ എന്നറിയണമെങ്കില്‍ ഇനിയും കാത്തിരുന്നേ പറ്റൂ.

അമിത് ത്രിവേദിയാണ് സംഗീതസംവിധായകന്‍. യുടിവി മോഷന്‍ പിക്‌ച്ചേഴ്‌സാണ് നിര്‍മ്മാണം. നോ വണ്‍ കില്‍ഡ് ജെസീക്കയിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് രാജ്കുമാര്‍ ഗുപ്ത. യഥാര്‍ത്ഥസംഭവം സ്‌ക്രീനില്‍ എത്തിച്ച നോ വണ്‍ കില്‍ഡ് ജെസീക്കയില്‍ മുഖ്യവേഷത്തിലെത്തിയത് വിദ്യാ ബാലനും റാണി മുഖര്‍ജിയുമായിരുന്നു.

Newsletter