22April2012

Breaking News
ക്രിമിനല്‍ ബന്ധമുള്ള പോലീസുകാരുടെ വിവരം പുറത്തുവിടുന്നത് ആലോചനയില്‍-തിരുവഞ്ചൂര്‍
സ്വന്തം ചാനലും പത്രവും തുടങ്ങുമെന്ന് മമത
എ.എസ്.ജി പറഞ്ഞത് കേന്ദ്രനിലപാടല്ല: മുഖ്യമന്ത്രി
ലീഗുമായി നല്ല ബന്ധം: ചെന്നിത്തല
അപമാനം സഹിച്ച് മുന്നണിയില്‍ തുടരാനാവില്ല: ലീഗ്‌
ആഫ്രിക്കയില്‍ അളവറ്റ ജലസമ്പത്തെന്ന് ശാസ്ത്രജ്ഞര്‍
You are here: Home National കേരളത്തിന് 320 കോടി രൂപയുടെ അധിക കേന്ദ്രസഹായം

കേരളത്തിന് 320 കോടി രൂപയുടെ അധിക കേന്ദ്രസഹായം

ന്യൂഡല്‍ഹി: കേരളം സമര്‍പ്പിച്ച വാര്‍ഷിക പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി. കേരളം സമര്‍പ്പിച്ച 14,010 കോടി രൂപയുടെ പദ്ധതിക്ക് പുറമെ അധിക കേന്ദ്ര സഹായമായി 320 കോടി രൂപ കൂടി അനുവദിച്ചതായി ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ എം.എസ്. അലൂവാലിയ അറിയിച്ചു. മുഖ്യമന്ത്രി നയിച്ച മന്ത്രിമാരുടെ സംഘത്തിനാണ് അലുവാലിയ ഈ ഉറപ്പു നല്‍കിയത്.

ദേശീയ ഗെയിംസ്, ആരോഗ്യമേഖല, സ്‌കില്‍ ഡെവലപ്‌മെന്റ് എന്നിവയ്ക്കുവേണ്ടിയാണ് അധിക തുക അനുവദിച്ചത്. മൊത്തം 620 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ ആദ്യഗഡുവായി 320 കോടി രൂപ ഉടനെ നല്‍കും. വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചാല്‍ ബാക്കി തുക കൂടി ലഭിക്കും.

കേരളം സമര്‍പ്പിച്ച 14,010 കോടി രൂപയുടെ പദ്ധതിക്കും ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടായിരം കോടി രൂപ അധികമാണിത്.

മുഖ്യമന്ത്രിക്ക് പുറമെ മന്ത്രമാരായ കെ. എം. മാണി, കെ.സി.ജോസഫ് എന്നിവരും ചീഫ് സെക്രട്ടറി കെ.ജയകുമാറും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖറും എന്നിവരും അലൂവാലിയയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി അശ്വിന്‍കുമാറുമായും ഇവര്‍ ചര്‍ച്ച നടത്തി.

Newsletter