22April2012

Breaking News
ക്രിമിനല്‍ ബന്ധമുള്ള പോലീസുകാരുടെ വിവരം പുറത്തുവിടുന്നത് ആലോചനയില്‍-തിരുവഞ്ചൂര്‍
സ്വന്തം ചാനലും പത്രവും തുടങ്ങുമെന്ന് മമത
എ.എസ്.ജി പറഞ്ഞത് കേന്ദ്രനിലപാടല്ല: മുഖ്യമന്ത്രി
ലീഗുമായി നല്ല ബന്ധം: ചെന്നിത്തല
അപമാനം സഹിച്ച് മുന്നണിയില്‍ തുടരാനാവില്ല: ലീഗ്‌
ആഫ്രിക്കയില്‍ അളവറ്റ ജലസമ്പത്തെന്ന് ശാസ്ത്രജ്ഞര്‍
You are here: Home National ചാനലുകള്‍ക്കെതിരെ മമത

ചാനലുകള്‍ക്കെതിരെ മമത

കൊല്‍ക്കത്ത: ആദ്യം പത്രങ്ങളോടായിരുന്നെങ്കില്‍ ഇക്കുറി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അരിശം വാര്‍ത്താ ചാനലുകളോടാണ്. ഏതാനും ഇംഗ്ലീഷ് ദിനപത്രങ്ങള്‍ക്കും ബംഗാളി പത്രങ്ങള്‍ക്കും സര്‍ക്കാര്‍ ലൈബ്രറികളില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിറകെ രണ്ടു വാര്‍ത്താചാനലുകള്‍ കാണുന്നത് ഒഴിവാക്കണമെന്ന ആഹ്വാനവുമായാണ് മമത രംഗത്തെത്തിയത്.

ഈ ചാനലുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുന്നുവെന്നതാണ് മമതയുടെ ആരോപണം.

നോര്‍ത്ത് 24 പര്‍ഗാനാസില്‍ നടന്ന പൊതുയോഗത്തില്‍ വച്ചാണ് ചാനലുകള്‍ക്കെതിരെ മമത പൊട്ടിത്തെറിച്ചത്. ഈ ചാനലുകള്‍ നിത്യേന സര്‍ക്കാരിനെതിര കള്ളവാര്‍ത്തകള്‍ ചമച്ചുവിടുകയാണെന്ന് മമത പറഞ്ഞു. ഇവ ഒഴിവാക്കി കാണേണ്ട ചാനലുകളുടെ ഒരു ലിസ്റ്റും മമത യോഗത്തില്‍ വച്ച് വായിച്ചു.

വിമര്‍നങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന മമത അപക്വമായാണ് പെരുമാറുന്നതെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ണ്‌ഠേയ കഡ്ജു കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ജനാധിപത്യ സംവിധാനത്തിന് ഒട്ടും യോജിച്ച രീതിയിലല്ല മമത പ്രവര്‍ത്തിക്കുന്നതെന്നും കഡ്ജു പറഞ്ഞിരുന്നു. ഇതിന് തൊട്ടു പിറകെയാണ് ചാനലുകള്‍ക്കെതിരെയും പരസ്യമായി വാളെടുത്ത് മമത രംഗത്തെത്തിയത്.

Newsletter