ഒഡീഷയില്‍ എം.എല്‍.എയെ തട്ടിക്കൊണ്ടുപോയി
- Last Updated on 24 March 2012
ഭുവനേശ്വര്‍: ഒഡീഷയിലെ കൊരാപുത് ജില്ലയില്‍ ബിജെഡി എം.എല്‍.എയെ തട്ടിക്കൊണ്ടുപോയി. ലക്ഷ്മിപുരയിലെ എം.എല്‍.എ ജിന ഹിക്കയെയാണ് മാവോവാദികള്‍ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് അറിയിച്ചു.
ഇന്നുപുലര്‍ച്ചെ കൊരാപുതിലെ വീട്ടില്‍ നിന്നും തിരികെ വരുമ്പോള്‍ തൊയാപുതില്‍ വച്ച്
ആയുധധാരികളായ മാവോവാദികള്‍ കാര്‍ വളയുകയായിരുന്നു. എം.എല്‍.എയുടെ ഗണ്‍മാനെയും ഡ്രൈവറെയും വിട്ടയച്ചശേഷം മാവോവാദികള്‍ ഹിക്കയെയും കൊണ്ട് കാട്ടില്‍ മറയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പത്ത് ദിവസം മുമ്പ് ഒഡീഷയില്‍ തന്നെ രണ്ട് ഇറ്റാലിയന്‍ വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോയിരുന്നു.