ചീത്തകുട്ടി പ്രതിഛായ മാറും: ഫഹദ്
- Last Updated on 08 May 2012
- Hits: 4
സംവിധായകന്റെയും കഥാകൃ ത്തിന്റെയും പേരില്‍ സിനിമ അറി യപ്പെടാനാണ് ആഗ്രഹമെന്നു നടന്‍ ഫഹദ് ഫാസില്‍. മലയാള സിനിമയെ വര്‍ഷങ്ങളോളം നിലനിര്‍ത്തിയതു സൂപ്പര്‍താരങ്ങളാണെങ്കിലും ഭാവിയില്‍ ഇതിനു മാറ്റമുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ ചീത്തകുട്ടി എന്ന തന്റെ പ്രതിഛായയ്ക്കു മാറ്റമുണ്ടാകുന്നതായും വരുംസിനിമകളില്‍ വ്യത്യസ്‌ത
വേഷങ്ങളാണുള്ളതെന്നും ഫഹദ് പറഞ്ഞു.
സിനിമാ സംവിധാനം ചെയ്യുക ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. ഏതു തരത്തിലും അഭിനയിക്കാന്‍ കഴിയുന്ന നടനാണു ഫഹദ് എന്ന് ഡയമണ്ട് നെക്‌ലേസ് എന്ന സിനിമയുടെ സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞു. ഡിജിറ്റല്‍ ടെക്‌നോളജിയിലൂടെ വരും വര്‍ഷങ്ങളില്‍ സിനിമകളുടെ മലവെള്ളപ്പാച്ചിലുണ്ടാകുമെന്നും ഇതു മലയാള സിനിമയില്‍ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡയമണ്ട് നെക്‌ലേസിന്റെ തിരക്കഥാകൃത്ത് ഡോ. ഇക്‌ബാല്‍ കുറ്റിപ്പുറം, നടിമാരായ അനുശ്രീനായര്‍, ഗൌതമി നായര്‍ എന്നിവര്‍ സംസാരിച്ചു.