ഒടുവില്‍ ആഞ്ജലീനയ്ക്കും പിറ്റിനും കല്യാണം
- Last Updated on 17 April 2012
- Hits: 5
ലോസ് ആഞ്ജലിസ് :ഹോളിവുഡ് സിനിമാ താരങ്ങളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹിതരാവാന്‍ തീരുമാനിച്ചു. വിവാഹത്തീയതി നിശ്ചിയിച്ചിട്ടില്ലെന്ന് പിറ്റിന്റെ വക്താവ് അറിയിച്ചു.
പ്രശസ്ത താരങ്ങളായ ബ്രാഡ് പിറ്റും(48) ആഞ്ജലീന(36)യും 2005 മുതല്‍ ഒരുമിച്ചു
ജീവിച്ചു വരികയാണ്. ഇവര്‍ക്ക് ദത്തെടുത്ത മൂന്നു കുട്ടികളടക്കം ആറു മക്കളുണ്ട്. ബ്രാഞ്ജലീന എന്ന് സിനിമാ മാസികകള്‍ വിശേഷിപ്പിക്കുന്ന ഇരുവര്‍ക്കും മേല്‍ വിവാഹം കഴിക്കാന്‍ മക്കളില്‍ നിന്ന് സമ്മര്‍ദമുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവാഹം കുട്ടികള്‍ക്കുവേണ്ടിയാണെന്ന് ബ്രാഡ് പിറ്റ് പറഞ്ഞു.
ബ്രാഡ്പിറ്റ് പറഞ്ഞു നിര്‍മിച്ച വജ്രമോതിരം ധരിച്ച് ആഞ്ജലീന കഴിഞ്ഞയാഴ്ച ലോസ് ആഞ്ജലിസ് മ്യൂസിയത്തിലെത്തിയത് വാര്‍ത്തയായിരുന്നു. മിസ്റ്റര്‍ ആന്‍ഡ് മിസിസ് സ്മിത്ത് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. അന്നു ഭാര്യയായിരുന്ന ജെന്നിഫര്‍ ആനിസ്റ്റണില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് പിറ്റ് ആഞ്ജലിയോടൊപ്പം കഴിയാനാരംഭിച്ചത്. മുമ്പു രണ്ടു തവണ കല്യാണം കഴിച്ചിട്ടുണ്ട് ആഞ്ജലീന. മുന്‍ ഭര്‍ത്താക്കന്മാരും സിനിമാ