24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Movies Bollywood സൗമിത്ര ചാറ്റര്‍ജിയ്ക്ക് ഫാല്‍ക്കെ പുരസ്‌കാരം

സൗമിത്ര ചാറ്റര്‍ജിയ്ക്ക് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡല്‍ഹി: വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയ്ക്ക് ഈ വര്‍ഷത്തെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന രാജ്യത്തെ പരമോന്നത പുരസ്‌കാരമാണിത്. സത്യജിത് റേയുടെ ചിത്രങ്ങളിലൂടെ ലോകസിനിമയ്ക്ക് പരിചിതനായ നടനാണ് സൗമിത്ര ചാറ്റര്‍ജി. പ്രമുഖ സംവിധായകരായ സയിദ് മിര്‍സ, ശ്യാം ബെനഗല്‍, രമേഷ് സിപ്പി, ഛായാഗ്രാഹകന്‍

ബി.കെ.മൂര്‍ത്തി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണ്ണയിച്ചത്. 

മാര്‍ച്ച് 23 നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ബംഗാളി സിനിമയിലെ ഏറ്റവും തലയെടുപ്പുള്ള നടനായാണ് സൗമിത്ര അറിയപ്പെടുന്നത്. നാടകരംഗത്തും സാഹിത്യരംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. സത്യജിത് റേയുടെ 20 ഓളം ചിത്രങ്ങളില്‍ സൗമിത്ര പ്രധാന വേഷം ചെയ്തിട്ടുണ്ട്. പത്മഭൂഷന്‍, പത്മശ്രീ പുരസ്‌കാരങ്ങളും ഫ്രഞ്ച്, ഇറ്റാലിയന്‍ സര്‍ക്കാരുകളുടെ ചലച്ചിത്ര ബഹുമതി എന്നിവയും നേടിയിട്ടുള്ള സൗമിത്ര മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട്. പത്മശ്രീയും ഒരു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും നിരസിച്ചു. 

സത്യജിത് റേയുടെ ചിത്രങ്ങള്‍ക്ക് പുറമേ മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള അദ്ദേഹം ബംഗാളിലെ കലാസാംസ്‌കാരിക മേഖലയിലെ അപൂര്‍വ്വ വ്യക്തിത്വങ്ങളിലൊന്നാണ്. ബംഗാളിലെ നാടകപ്രസ്ഥാനത്തിനും കവിയരങ്ങുകള്‍ക്കും മറക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ കലാകാരനാണ് സൗമിത്ര. ബംഗാളിലെ കൃഷ്ണാനഗര്‍ സ്വദേശിയാണ്. 1935 ജനുവരി 19-നാണ് ജനനം. 1959-ല്‍ പുറത്തിറങ്ങിയ റേയുടെ അപുര്‍ സന്‍സാര്‍ ആണ് ആദ്യചിത്രം. 

Newsletter