പാക് വിദേശകാര്യ മന്ത്രിയെ ഫോണില്‍ വിളിച്ച് യുവാവ് കുടുങ്ങി
- Last Updated on 13 February 2012
- Hits: 15
റായ്ച്ചൂര്‍: പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറിനെ ഫോണില്‍ വിളിച്ച കര്‍ണാടക സ്വദേശിയായ യുവാവ് കുടങ്ങി. ഹിന റബ്ബാനിയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് മാസം മുമ്പ് എത്തിയ കോളിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് റായ്ച്ചൂര്‍ ജില്ലയിലെ ബുധിനി ഗ്രാമത്തിലുള്ള അമരേഷ്
എന്നയാളെ കുടുക്കിയത്.
ബാംഗ്ലൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. പാക് വിദേശകാര്യ മന്ത്രാലത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. 15 മിനിറ്റോളം നീണ്ട സംഭാഷണത്തിനിടയില്‍ ഇയാള്‍ മോശം ഭാഷ ഉപയോഗിച്ചതായാണ് ആരോപണം.
ഒരു പ്രൈവറ്റ് കോച്ചിങ് സെന്ററിലെ പ്യൂണായ അമരേഷ് ആരോപണം നിഷേധിച്ചു. റബ്ബാനി ഖറിനെക്കുറിച്ച് താന്‍ കേട്ടിട്ട് പോലുമില്ലെന്ന് അമരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് ഉറുദു, ഇംഗ്ലൂഷ് ഭാഷകള്‍ അറിയുക പോലുമില്ല. പിന്നെയെങ്ങനേയാണ് താന്‍ അവരെ വിളിച്ച് ആക്ഷേപിക്കുന്നത്-അമരേഷ് ചോദിക്കുന്നു. താന്‍ ജോലി ചെയ്യുന്ന കോച്ചിങ് സെന്ററിലെ വിദ്യാര്‍ഥികള്‍ ആരെങ്കിലും തന്റെ ഫോണ്‍ ഉപയോഗിച്ചുട്ടുണ്ടോ എന്നറിയില്ലെന്നും ഇയാള്‍ പറയുന്നു.