ഗീലാനി കുറ്റക്കാരന്‍
- Last Updated on 13 February 2012
- Hits: 6
ഇസ്‌ലാമബാദ്: കോടതിയലക്ഷ്യക്കേസില്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി കുറ്റക്കാരനാണെന്ന് പാകിസ്താന്‍ സുപ്രീം കോടതി. ഉത്തരവ് നല്‍കി രണ്ട് വര്‍ഷമായിട്ടും അത് നടപ്പാക്കാന്‍ ഗീലാനി തയാറായില്ലെന്ന് കോടതി വ്യക്തമാക്കി. കോടതിയുത്തരവ് ഉണ്ടായിട്ടും അഴിമതിക്കേസില്‍ പ്രസിഡന്റ് ആസിഫ് അലി
സര്‍ദാരിക്കെതിരെ നടപടിയെടുക്കാതിരുന്നതിനാണ് ഗിലാനിക്കെതിരായ കേസിന് ആധാരം. കോടതിയില്‍ ഹാജരായിരുന്ന ഗീലാനി കുറ്റം നിഷേധിച്ചു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സ്ഥിതിക്ക് ഗീലാനിക്ക് ആറ് മാസം തടവ് ശിക്ഷ ലഭിച്ചേക്കുമെന്നാണ് സൂചന. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ഗീലാനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വിസ് അധികൃതര്‍ക്ക് കത്തെഴുതണമെന്ന ഉത്തരവ് നടപ്പാക്കാന്‍ ഗീലാനി തയാറായിരുന്നില്ല. സര്‍ദാരിയെ രക്ഷിക്കാന്‍ സ്ഥാനത്യാഗം ചെയ്യുമോ എന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്നു കണ്ടാല്‍ ശിക്ഷ ഉറപ്പാണെന്നും അതോടെ പ്രധാനമന്ത്രി സ്ഥാനം താനെ പോകുമെന്നും സ്ഥാനമൊഴിയേണ്ട കാര്യമില്ലെന്നും ഗീലാനി മുമ്പ് പറഞ്ഞിരുന്നു.