കുട്ടികള്‍ക്ക് ഡ്രൈവിങ് പരിശീലനം
- Last Updated on 10 May 2012
- Hits: 7
ഇന്ത്യയുടെ ഭാവി ബൈക്ക് റൈഡേഴ്സിനു വേണ്ടി യമഹയുടെ വക സ്പെഷ്യല്‍ ക്ലാസ് തുടങ്ങുന്നു. ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ എങ്ങിനെ റോഡ് നിയമങ്ങളൊക്കെ പാലിച്ച് സുരക്ഷിതമായി ബൈക്കോടിപ്പിക്കാമെന്നു പഠിപ്പിക്കുന്ന യമഹ സേഫ് റൈഡിങ് സയന്‍സ്_2012ന് നോയിഡയില്‍ തുടക്കം കുറിച്ചു. മുന്‍ വര്‍ങ്ങളില്‍
പലയിടങ്ങളിലായി ക്ലാസുകളെടുത്ത് വിജയം കണ്ടതിന്റെ ആവേശത്തിലാണ് യമഹയുടെ പുതിയ പദ്ധതി. നോയിഡയിലെ ബാല്‍ ഭാരതി പബ്ളിക് സ്കൂളിലെ 8_13 വയസ്സിനിടെ പ്രായമുള്ള 100 വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തുകൊണ്ടായിരുന്നു തുടക്കം. ഒരു ദിവസം മുഴുവനായുള്ള ക്ലാസില്‍ രാവിലെ മുതല്‍ ഉച്ചവരെ തിയറിയും ഉച്ചതിരിഞ്ഞ് യമഹയുടെ ടിടിആര്‍ 50, പിഡബ്ള്യു 50 ബൈക്കുകളിലും പ്രാക്ടിക്കലായുമായിരുന്നു ക്ലാസുകള്‍. യമഹയുടെ ലൈസന്‍സ്ഡ് ട്രെയിനര്‍മാരായിരുന്നു ക്ലാസെടുത്തത്. ബുദ്ധിപരമായ നീക്കത്തിലൂടെയാണ് സുരക്ഷിതമായ ഡ്രൈവിങ് സാധ്യമാക്കേണ്ടതെന്ന കന്പനി ഫിലോസഫിയെ അടിസ്ഥാനമാക്കിയാണ് ക്ലാസ്. ഇൗ ബുദ്ധിപരമായ നീക്കം സാധ്യമാവുന്നത് ട്രാഫിക് സുരക്ഷാനിയമങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിലൂടെയാണ്. ഇന്ത്യയില്‍ വാഹനാപകടങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ യുവാക്കളെ ട്രാഫിക് നിയമങ്ങളില്‍ ബോധവത്കരിക്കുക എന്നതാണ് യമഹയുടെ ലക്ഷ്യമെന്ന് കന്പനി മാര്‍ക്കറ്റിങ് ഡയറക്ടര്‍ ജുന് നകാട്ട പറഞ്ഞു. 2008ലാണ് ആദ്യമായി യമഹ സേഫ് റൈഡിങ് സയന്‍സ് നടത്തുന്നത്. ഇതുവരെ ഡല്‍ഹി, മുംബൈ, ബാംഗ്ളൂര്‍, ചെന്നൈ, പൂണെ, നാഗ്പൂര്‍, ഡെറാഡൂണ്‍, ഗുവാഹട്ടി, ജമ്മു, അഹമ്മദാബാദ്, ജംഷഡ്പുര്‍, കൊല്‍ക്കത്ത, ലക്നൗ, ഉദയ്പുര്‍, വാരണാസി, ഗോവ എന്നിവിടങ്ങളില്‍ പരിപാടി സംഘടിപ്പിച്ചു. സംഭവം ഹിറ്റായതോടെ ഇന്ത്യയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലുള്‍പ്പെടെ ഈ കുട്ടി ഡ്രൈവിങ് പരിശീലനം എത്തിക്കാനാണ് യമഹയുടെ തീരുമാനം.