ദോഹയില്‍ 'നിലാമഴ' സംഗീത പരിപാടി ഇന്ന്
- Last Updated on 27 April 2012
- Hits: 4
ദോഹ: എം. ജയചന്ദ്രനും കെഎസ്. ചിത്രയും നയിക്കുന്ന 'നിലാമഴ' ഏപ്രില്‍ 27ന് ദോഹാ സിനിമയില്‍ നടക്കും. മലയാളഗാനങ്ങളോടൊപ്പം മറ്റു ഭാഷകളിലുള്ള ഗാനങ്ങളും കോര്‍ത്തിണക്കുന്ന ഒരു മിശ്രിത ഗാന വിരുന്നാണവതരിപ്പിക്കുകയെന്ന് കെ.എസ്. ചിത്രയും എം. ജയചന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തികച്ചും പുതുമയാര്‍ന്ന പരിപാടികളവതരിപ്പിച്ച് ജനങ്ങളെ
ആസ്വദിപ്പിക്കാനാണുദ്ദേശിക്കുന്നത്.
കെ.എസ്. ചിത്രയ്ക്ക് പുറമെ പുതിയ തലമുറയുടെ ഹരമായി മാറിയ ജ്യോത്സന, സുദീപ് കുമാര്‍, അന്‍വര്‍ സാദത്ത്, പ്രവാസി ഗായകനായ കബീര്‍, അഭിഷേക് കുമാര്‍ എന്നിവര്‍ക്കൊപ്പം അശ്വതികുറുപ്പും ഗാനങ്ങളവതരിപ്പിക്കും. വ്യത്യസ്തശൈലിയിലുള്ള പഴയ തലമുറയിലെയും പുതിയ തലമുറിയിലെയും ഗായകരണിനിരക്കുന്ന അപൂര്‍വ സംഗീതസായാഹ്നത്തിനാണ് ദോഹ സാക്ഷ്യം വഹിക്കുകയെന്ന് സംഘാടകനായ അലി ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ കെ. മുഹമ്മദ് ഈസ്സയും മുഖ്യ പ്രായോജകരായ സാവോയ് ഗ്ലോബല്‍ സി.ഇ.ഒ. ജെറി ബാബു ബഷീറും പറഞ്ഞു. അവതാരക രഞ്ജിനി ഹരിദാസ്, ഡി മാജ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജോണ്‍സണ്‍, ജെറ്റ് എയര്‍വേസ് ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസ്, മര്‍ സൂഖ് ഷംലാന്‍ പ്രതിനിധി ശ്രീറാം തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.