അര്‍ബുദരോഗം: ചികിത്സയ്‌ക്കൊപ്പം ബോധവത്കരണവും വേണം
- Last Updated on 26 April 2012
- Hits: 4
ദോഹ: അര്‍ബുദരോഗമില്ലാത്ത സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് സമൂഹത്തിന്റെ ബാധ്യതയെന്ന് അര്‍ബുദരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. സുരേഷ്ചന്ദ്ര ദത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
27-ന് ഫരീഖ് മഹ്മൂദിനെ ഹംസ ബിന്‍ അബ്ദുള്‍ലത്തീഫ് പ്രിപ്പറേറ്ററി സ്‌കൂളില്‍
ദോഹയിലെ സൗത്ത് കേരള ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍ നാഷണല്‍ കാന്‍സര്‍ സൊസൈറ്റിയുടെയും അല്‍അമല്‍ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'അര്‍ബുദജീവിതങ്ങള്‍ക്ക് ഒരു കൈത്താങ്ങ്' എന്ന ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
1991-നും 2006-നുമിടയില്‍ ഖത്തറിലെ കാന്‍സര്‍ ആസ്പത്രിയായ അല്‍അമലില്‍ രജിസ്റ്റര്‍ ചെയ്ത 5,825 കേസുകളില്‍ 65 ശതമാനവും വിദേശ കുടിയേറ്റക്കാരുടേതാണ്. 35 ശതമാനമാണ് സ്വദേശികള്‍. അവരില്‍ത്തന്നെ 56.7 ശതമാനം പുരുഷന്മാരും 43.3 ശതമാനം സ്ത്രീകളും. പുരുഷന്മാര്‍ക്കാണെങ്കില്‍ ശ്വാസകോശങ്ങളെ ബാധിച്ച അര്‍ബുദവും സ്ത്രീകള്‍ക്കാണെങ്കില്‍ സ്തനാര്‍ബുദവുമായിരുന്നു കൂടുതലായും കണ്ടെത്തിയത്.
21-ാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയ രോഗമാണ് അര്‍ബുദം. മറ്റുപല മാരകരോഗങ്ങളും സുഖപ്പെടുത്തുന്നതില്‍ ആധുനിക വൈദ്യശാസ്ത്രം വിജയിച്ചെങ്കിലും അര്‍ബുദത്തിന്റെ കാര്യത്തില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന് ഡോ. ദത്ത് പറഞ്ഞു. തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററിലെത്തിയ രോഗികളില്‍ 55-65 ശതമാനം വരെയും കാന്‍സര്‍ മൂന്നും നാലും അവസാനഘട്ടങ്ങളിലുമെത്തിയ രോഗികളായിരുന്നു.
35 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്കും 40 വയസ്സു കഴിഞ്ഞ പുരുഷന്മാര്‍ക്കും പാപ്‌സ്മിയര്‍ പരിശോധനയും പി.എസ്.എ. പരിശോധനയും നടത്തിയാല്‍ ചിലതരത്തിലുള്ള അര്‍ബുദമെങ്കിലും കണ്ടുപിടിക്കാന്‍ കഴിയും. പ്രോസ്റ്റേറ്റ് ഗ്രന്ഥികളെ ബാധിക്കുന്ന അര്‍ബുദമാണ് രക്തത്തിലെ പി.എസ്.എ.യുടെ അളവിലൂടെ കണ്ടുപിടിക്കാന്‍ കഴിയുക.
പ്രവാസികള്‍ക്ക് രാസപദാര്‍ഥങ്ങള്‍ കലര്‍ന്ന ഭക്ഷണവും പച്ചക്കറി, പഴങ്ങളും ഭക്ഷിക്കുന്നത് അര്‍ബുദരോഗം ബാധിക്കാനിടവരുത്തുമെന്ന് ദോഹയില്‍ നടക്കുന്ന ബോധവത്കരണത്തോടനുബന്ധിച്ച് കാന്‍സറിന്റെ ലക്ഷണങ്ങളുണ്ടോയെന്ന പരിശോധനയും അഞ്ചുമണി മുതല്‍ ആറുമണിവരെ നടത്തും. ഷാലിമാര്‍ പാലസ് റസ്റ്റോറന്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സൗത്ത് കേരള ഇസ്‌ലാമിക് അസോസിയേഷന്‍ ഭാരവാഹികളായ സയ്യിദ് ഖുതുബ്, അബ്ദുള്‍ജലീല്‍ എം. അബ്ദുള്‍സലാം, സ്വാഗതസംഘം രക്ഷാധികാരികളായ പി.എന്‍. ബാബുരാജ്, കെ.പി. നൂറുദ്ദീന്‍ എന്നിവരും പങ്കെടുത്തു.