വി.എസിന്റെ ഇരട്ടപദവി: പരാതി ഗവര്‍ണര്‍ തള്ളി
- Last Updated on 20 April 2012
- Hits: 1
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവിന്റെ ഇരട്ടപദവി വഹിക്കുന്നുവെന്ന് കാണിച്ച് സമര്‍പ്പിച്ച പരാതി ഗവര്‍ണര്‍ തള്ളി. പി. രാജന്‍, അഡ്വ. അലക്‌സ് എന്നിവരാണ് പരാതി നല്‍കിയത്. പ്രതിപക്ഷ നേതാവിന്റേത് ഇരട്ടപദവിയല്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ എച്ച്.ആര്‍ . ഭരദ്വാജ് പരാതി തള്ളിയത്.
പ്രതിപക്ഷ നേതാവിനെ സ്പീക്കറാണ് നിയമിക്കുന്നതെന്നും അതുകൊണ്ട് അത് ഇരട്ട പദവിയുടെ പരിധിയില്‍ വരില്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.