ലീഗിന്റെ മതേതരത്വം തകര്‍ക്കാനാവില്ല: കുഞ്ഞാലിക്കുട്ടി
- Last Updated on 20 April 2012
- Hits: 1
ന്യൂഡല്‍ഹി: ആരു വിചാരിച്ചാലും മുസ്ലീംലീഗിന്റെ മതേതരത്വം തകര്‍ക്കാന്‍ കഴിയില്ലെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചില ആളുകള്‍ വിചാരിച്ചാലൊന്നും തകരുന്നതല്ല ലീഗിന്റെ മതേതരത്വം. മുന്നണിയില്‍ ചില കുലുക്കങ്ങളൊക്കെ ഉണ്ടാകുന്നുണ്ട്. അത് നമ്മള്‍ വിചാരിച്ചാലും ഇല്ലാതാക്കാന്‍ കഴിയില്ല. ഇതൊക്കെ വിവാദ വ്യവസായത്തിന്റെ ഭാഗമാണ്. അത് അതിന്റെ
പാട്ടിന് നടക്കും-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അഞ്ചാംമന്ത്രി സംബന്ധിച്ച് എന്‍ .എസ്.എസിനുണ്ടായ അതൃപ്തിയെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്‍ .എസ്.എസിന്റെ അതൃപ്തി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും വിവാദമാകും-കുഞ്ഞാലിക്കുട്ടി പറഞ്ഞു.