22April2012

Breaking News
ക്രിമിനല്‍ ബന്ധമുള്ള പോലീസുകാരുടെ വിവരം പുറത്തുവിടുന്നത് ആലോചനയില്‍-തിരുവഞ്ചൂര്‍
സ്വന്തം ചാനലും പത്രവും തുടങ്ങുമെന്ന് മമത
എ.എസ്.ജി പറഞ്ഞത് കേന്ദ്രനിലപാടല്ല: മുഖ്യമന്ത്രി
ലീഗുമായി നല്ല ബന്ധം: ചെന്നിത്തല
അപമാനം സഹിച്ച് മുന്നണിയില്‍ തുടരാനാവില്ല: ലീഗ്‌
ആഫ്രിക്കയില്‍ അളവറ്റ ജലസമ്പത്തെന്ന് ശാസ്ത്രജ്ഞര്‍

സോള്‍ നാമാവശേഷമാക്കുമെന്ന് ഉത്തര കൊറിയയുടെ ഭീഷണി

മോസ്‌ക്കൊ: ദക്ഷിണ കൊറിയക്കെതിരെ ഉത്തര കൊറിയയുടെ ഭീഷണി. ഉത്തര കൊറിയന്‍ ഭരണാധികാരിയായിരുന്ന കിം ഇല്‍ സങ്ങിന്റെ ജന്മശതാബ്ധി ആഘോഷങ്ങളെ അപമാനിച്ചതിന് മാപ്പു പറഞ്ഞില്ലെങ്കില്‍ തലസ്ഥാനമായ സോള്‍ തകര്‍ത്തുകളയുമെന്നാണ് ഉത്തര കൊറിയ ഭീഷണി മുഴക്കിയത്.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ മ്യുങ് ബാക്കിനും കൂട്ടര്‍ക്കുമെതിരെ വിശുദ്ധയുദ്ധം നടത്തുമെന്നും സോളിലുള്ള സമസ്ത വസ്തുക്കളും തകര്‍ത്തുകളയുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

850 ദശലക്ഷം ഡോളര്‍ ചിലവിട്ട് ഉത്തര കൊറിയ നടത്തിയ റോക്കറ്റ് വിക്ഷേപണം വന്‍ പരാജയമായിരുന്നുവെന്നും ഇതിനേക്കാള്‍ അവര്‍ക്ക് നല്ലത് ഈ പണം ഉപയോഗിച്ച് 2.5 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം വാങ്ങുന്നതായിരുന്നുവെന്നുമുള്ള ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ മ്യുങ് ബാക്കിന്റെ പ്രസ്താവനയാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചത്. 1990ലെ ക്ഷാമകാലത്തിനുശേഷം ഉത്തരകൊറിയ വന്‍തോതില്‍ ഭക്ഷ്യദൗര്‍ലഭ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമെ മുന്‍ ഭരണാധികാരിയുടെ ജന്മശതാബ്ധിയുടെ ഭാഗമായി ചരിത്രപ്രാധാന്യമുള്ള ഒരു ഹോട്ടല്‍ നവീകരിക്കുന്നതിനും ആഘോഷങ്ങളുടെ പ്രചരണത്തിനുംവേണ്ടി 350 ദശലക്ഷം ഡോളര്‍ ചിലവിട്ടുവെന്നും ഈ പണം ഉപയോഗിച്ച് 24 ദശലക്ഷം പേര്‍ക്ക് 100 ദിവസത്തേയ്ക്ക് ഭക്ഷണം നല്‍കാമായിരുന്നുവെന്നും ലീ മ്യുങ് ബാക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനാണ് യുദ്ധഭീഷണി മുഴക്കിക്കൊണ്ട് ഉത്തര കൊറിയ മറുപടി പറഞ്ഞത്.

ഭൗമനിരീക്ഷണത്തിനുവേണ്ടിയാണ് തങ്ങള്‍ റോക്കറ്റ് വിക്ഷേപിച്ചതെന്നാണ് ഉത്തര കൊറിയ പറഞ്ഞിരിക്കുന്നത്. എന്നാലിത്, തങ്ങളുടെ മിസൈല്‍ സാങ്കേതികവിദ്യയുടെ പരീക്ഷണത്തിനുള്ള മറയായിട്ടാണ് ഉത്തര കൊറിയ ഉപയോഗിക്കുന്നതെന്നാണ് യു.എസ്. വിമര്‍ശിച്ചിരിക്കുന്നത്.

Newsletter