മൈസൂറില്‍ ഫുഡ് ടെക് എംഎസ്‌സി
- Last Updated on 08 May 2012
- Hits: 3
സിഎസ്‌ഐആറിന്റെ നിയന്ത്രണത്തില്‍ മൈസൂറില്‍ പ്രവര്‍ത്തിക്കുന്ന ശ്രേഷ്‌ഠസ്‌ഥാപനമായ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ദ്വിവത്സര ഫുഡ് ടെക്‌നോളജി എംഎസ്‌സി കോഴ്സിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ന്ദന്ദന്ദ.്യക്ഷന്ധത്സദ്ധ.്യഗ്നണ്ഡ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച്, പ്രിന്റെടുത്ത് ജൂണ്‍
ആറിനകം മൈസൂറിലെത്തിക്കണം. •ദ്ധത്സനു്യന്ധഗ്നത്സ, ങ്കഞ്ചസ്സ“ണ്ട, പ്പത്നന്ഥഗ്നത്സനു എന്ന പേരിലുള്ള 500 രൂപയുടെ ഡ്രാഫ്‌റ്റ് കൂടെ വയ്ക്കണം. വിലാസം: സ്സമനു •ദ്ധത്സനു്യന്ധഗ്നത്സ, ങ്കനുഷന്ധത്സന്റ ഞ്ചഗ്നഗ്ന± സ്സനു്യമഷഗ്ന ഗ്നദ്ദദ്ധ്യന്റ “നുന്ഥനുന്റത്സ്യമ ണ്ടഷന്ഥന്ധദ്ധന്ധഗ്മന്ധനു, പ്പത്നന്ഥഗ്നത്സനു 570 020; ഗ്ഗമ: 08212515910; നുണ്ഡന്റദ്ധ : ദ്ധന്റഷ±ണ്മഥ്യക്ഷന്ധത്സദ്ധ.ത്സനുന്ഥ.ദ്ധഷ. ബിരുദം നല്‍കുന്നതു മൈസൂര്‍ സര്‍വകലാശാല.
കെമിസ്‌ട്രിയോ ബയോകെമിസ്‌ട്രിയോ അടങ്ങിയ ബിഎസ്‌സി അഥവാ ആഗ്രിക്കള്‍ച്ചര്‍, എന്‍ജിനീയറിങ്, ടെക്‌നോളജി ഇവയൊന്നിലെ ബിരുദം ഉള്ളവര്‍ക്കും ഫൈനല്‍ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാമെന്നതാണു പൊതുവ്യ വസ്‌ഥ. പക്ഷേ, പ്ലസ് ടു തലത്തിലെങ്കിലും മാത്‌സ് പഠിച്ചിരിക്ക ണം. കൂടാതെ, ബിഎസ്‌സി പാസ് കോഴ്സാണെങ്കില്‍ കുറഞ്ഞത് 55% മാര്‍ക്ക് വേണം. ബിഎസ്‌സി ഓണേഴ്സാ ണെങ്കില്‍ 50% മാര്‍ക്ക് മതി. പട്ടികവിഭാഗക്കാര്‍ക്കു മിനിമം മാര്‍ക്കില്‍ 5% വരെ ഇളവു നല്‍കും. ആഗ്രി, എന്‍ജി, ടെക് ബിരുദക്കാര്‍ക്കു സെക്കന്‍ഡ് ക്ലാസെങ്കിലും വേണം. ജൂലൈ 31ന് അകം മാര്‍ക്ക് ഷീറ്റ് സമര്‍പ്പി ക്കേണ്ടതുണ്ട്. പട്ടിക – വികലാംഗ വിഭാഗക്കാര്‍ക്കു സംവരണം ലഭിക്കും. യോഗ്യതയുള്ളവര്‍ ജൂലൈ 22നു മൈസൂറില്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതണം.
പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ്, ബയോളജി, മൈക്രോബയോളജി, ബയോകെമിസ്‌ട്രി, ന്യൂട്രിഷന്‍, ആഗ്രിക്കള്‍ച്ചര്‍, ഡെയറി ടെക്‌നോളജി, എന്‍ജിനീയറിങ് എന്നീ വിഷയങ്ങളിലെ ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളുണ്ടായിരിക്കും. ടെസ്‌റ്റിന്റെ സിലബസും കോഴ്സിന്റെ പാഠ്യക്രമവും വെബ് സൈറ്റിലുണ്ട്. ഇന്‍സ്‌റ്റിറ്റ്യ ൂട്ടില്‍ എല്ലാവര്‍ക്കും മികച്ച ഹോസ്‌റ്റല്‍ സൌകര്യം ലഭിക്കും.