24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Education അദീലയുടെ വിജയം: ആഹ്ലാദത്തോടെ കുടുംബം

അദീലയുടെ വിജയം: ആഹ്ലാദത്തോടെ കുടുംബം

ദോഹ: സിവില്‍ സര്‍വീസിന്റെ കടമ്പ കടന്ന് അദീല മലബാറിന്റെ അഭിമാനമായി മാറുമ്പോള്‍ ഇങ്ങ് പ്രവാസ ഭൂമിയില്‍ ആ സന്തോഷം പങ്കിടുകയാണ് പിതാവ് അബ്ദുല്ല മറ്റ് രണ്ട് മക്കള്‍ക്കുമൊപ്പം. ആദ്യതവണ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 230-ാമത് റാങ്ക് നേടിയ അദീലയുടെ പിതാവ് കോഴിക്കോട് കുറ്റിയാടി വടയം നെല്ലിക്കണ്ടി അബ്ദുല്ല ഇന്നലെ ദോഹയിലുള്ള

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അഭിനന്ദനപ്രവാഹങ്ങള്‍ക്ക് നടുവിലായിരുന്നു. വിജയാഹ്ലാദം കുടുംബത്തോടൊപ്പം പങ്കുവെക്കാന്‍ അബ്ദുല്ല നാട്ടിലേക്ക് തിരിച്ചു 

മലബാറില്‍ നിന്ന് സിവില്‍സര്‍വീസ് പരീക്ഷ പാസാകുന്ന ആദ്യ മുസ്‌ലിം വനിത എന്ന ചരിത്ര ബഹുമതി കൂടിയാണ് അദീലയെ തേടിയെത്തിയിരിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ മകള്‍ പഠനത്തിലും ലോകോത്തര കൃതികള്‍ വായിക്കുന്നതിലും മുന്നിലായിരുന്നുവെന്ന് അബ്ദുല്ല പറഞ്ഞു. എം.ബി.ബി.എസ്. കഴിഞ്ഞ് അഗളിയിലെ ഹെല്‍ത്ത് സെന്ററില്‍ താത്കാലിക സേവനത്തിനിടയിലാണ് സിവില്‍ സര്‍വീസ് മോഹമുദിച്ചത്. കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവും എന്നും അദീലയ്ക്കുണ്ടായിരുന്നു. ഡല്‍ഹി ജാമിയ മിലിയ ഇസ്‌ലാമിയ്യ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലായിരുന്നു സിവില്‍ സര്‍വീസ് പരിശീലനം. പെരിന്തല്‍മണ്ണ സ്വദേശിയായ ഭര്‍ത്താവ് റബീഹും ഡോക്ടറാണ്. 

ദീര്‍ഘകാലമായി ഖത്തറിലുള്ള അബ്ദുല്ല പെട്രോഗോള്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനാണ്. അദീലയുടെ സഹോദരങ്ങളായ അന്‍സാറും അസ്ഫയും ഖത്തറിലുണ്ട്. അസ്ഫ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ടെക്‌നോളജിസ്റ്റാണ്. അന്‍സാര്‍ ഒരു കമ്പനിയില്‍ മാനേജറായി ജോലി ചെയ്യുന്നു. അസ്ഫയുടെ ഭര്‍ത്താവ് മുഹമ്മദ് ഫൗസാന്‍ പെട്രോഗോള്‍ഡില്‍ ഓപ്പറേഷന്‍ മാനേജരാണ്. നാദാപുരം ടി.ഐ.എം. ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ബിയ്യാത്തുവാണ് അദീലയുടെ മാതാവ്. 

Newsletter