ആത്മഹത്യക്കെതിരെ പ്രചാരണം നടത്തിയ മലയാളി യു.എ.ഇ.യില്‍ തൂങ്ങിമരിച്ചു
- Last Updated on 08 May 2012
- Hits: 5
ദുബായ്: യു.എ.ഇ.യില്‍ ആത്മഹത്യക്കെതിരെ പ്രചാരണം നടത്തിയ മലയാളി തൂങ്ങിമരിച്ചു. മുപ്പത്തിയേഴു വര്‍ഷമായി യു.എ.ഇ.യില്‍ താമസിച്ചുവരുന്ന എക്‌സ്‌റേ ടെക്‌നീഷ്യന്‍ സുഗതനെ (61) ആണ് കഴിഞ്ഞയാഴ്ച ഫുജൈറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഷാര്‍ജയിലാണ് ഇദ്ദേഹം ജോലിനോക്കിയിരുന്നത്. വിവിധ ഇന്ത്യന്‍ സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് ആത്മഹത്യക്കെതിരെ പ്രചാരണപരിപാടികള്‍ നടത്തിയിരുന്നു.
ഏപ്രില്‍ 29ന് ലീവെടുത്ത് ഫുജൈറയിലേക്ക് കാറോടിച്ചുപോയതായി റിപ്പോര്‍ട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നും കയര്‍ വാങ്ങി പണിതീരാത്ത കെട്ടിടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. 30നാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തികബുദ്ധിമുട്ടാണ് മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
'സേവനം' എന്ന സംഘടനയുടെ ഷാര്‍ജ യൂണിറ്റ് സെക്രട്ടറിയായിരുന്നു സുഗതന്‍. കഴിഞ്ഞവര്‍ഷം സേവനങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സമൂഹം ഇദ്ദേഹത്തെ ആദരിച്ചിരുന്നു. മൃതദേഹം ഞായറാഴ്ച ഷാര്‍ജയില്‍ സംസ്‌കരിച്ചു.