എസ്എസ്എല്‍സി ഫലം രണ്ടാഴ്ചയ്ക്കകം
- Last Updated on 09 May 2012
- Hits: 2
അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും ഇതിനായി ഓരോ പരീക്ഷ കഴിയുന്പോഴും മൂല്യനിര്‍ണയം നടത്തുമെ ന്നും മന്ത്രി പി.കെ. അബ് ദുറബ് അറിയിച്ചു. തണ്ണീര്‍മുക്കത്തു കേരള സ് കൂള്‍ ടീചേ്ചഴ്സ് യൂണിയന് സംസ്ഥാന നേതൃത്വ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരധ്യാപകന് 30 വിദ്യാര്‍ഥികള്‍ എന്ന
അനുപാതം അടുത്തവര്‍ഷം മുതല്‍ പ്രാവര്‍ത്തികമാക്കും. വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കുന്പോള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫിന്റെ ആവശ്യങ്ങളും അംഗീകരിക്കും. പാക്കേജ് നടപ്പാകുന്പോള്‍ ലാഭകരമല്ലാത്ത സ്കൂളുകള്‍ സ്പെഷലിസ്റ്റ് സ്കൂളുകളാക്കും. അധ്യാപക പാക്കേജ് നടപ്പാക്കാന്‍ തടസ്സം ഉദ്യോഗസ്ഥരുടെ നിസ്സഹകരണമാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഗൗരവം താഴേത്ത ട്ടില് ഉ ണ്ടാകുന്നില്ല. ഇത്തരക്കാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കും. സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗക്കാര്‍ക്കും പട്ടികജാതി, വര്‍ഗക്കാര്‍ക്കും ആറുകിലോ അരിവീതം വിതരണം ചെയ്യും. ഇത് എയ്ഡഡ്, അണ് എയ്ഡഡ് ഭേദമില്ലാതെ എല്ലാവിദ്യാര്ഥികള്ക്കും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി യിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.