Written by See News Category: Main news
Published on 12 November 2011 Hits: 11

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ റാംമനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഒരു നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ യൂണിഫോം പ്രിന്‍സിപ്പല്‍ വലിച്ചുകീറിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികളുടെ സമരം. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അവഗണനയും ചൂഷണവും വിവേചനവും ശക്തമാണെന്ന് ഇവര്‍ പറഞ്ഞു. കോളേജ് പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടാണ് സമരം.

കോട്ടയം സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രമാണ് പ്രിന്‍സിപ്പല്‍ വലിച്ചുകീറിയത്. മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ജോലിക്കെത്തിയ വിദ്യാര്‍ത്ഥിനിയുടെ യൂണിഫോമില്‍ കറയുണ്ടെന്ന് പറഞ്ഞ് വലിച്ചുകീറുകയും മലയാളിയാണോ എന്ന് ചോദിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആക്ഷേപം.

 
Written by See News Category: Main news
Published on 12 November 2011 Hits: 9

കൊച്ചി: ജുഡീഷ്യറിക്കെതിരായ സമരത്തില്‍ നിന്ന് സി.പി.എം. പിന്‍മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എം.വി. ജയരാജനെ ശിക്ഷിച്ച കോടതി നടപടിയ്‌ക്കെതിരെ അപ്പീല്‍ സാധുത ഉണ്ടായിരിക്കെ കോടതിക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്നത് ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതാദ്യമായിട്ടായിരിക്കും ഹൈക്കോടതിക്കെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടി സമരം നടത്തുന്നതെന്നും തിങ്കളാഴ്ച്ച നടത്തുന്ന പ്രക്ഷോഭത്തില്‍ നിന്ന് സി.പി.എം. പിന്‍മാറണമെന്നും ഉമ്മന്‍ചാണ്ടി അഭ്യര്‍ത്ഥിച്ചു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 
Written by See News Category: Main news
Published on 12 November 2011 Hits: 6

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ആറ് മാസം തടവിന് ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരെ സി.പി.എം. നേതാവ് എം.വി.ജയരാജന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം പരാമര്‍ശിച്ചാണ് കോടതി വിധിയെന്നും മുന്‍വിധിയോടെയാണ് ഹൈക്കോടതി കേസിനെ സമീപിച്ചതെന്നും അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ജുഡീഷ്യറിയെ അവഹേളിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ഒരു വിധിയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അപ്പീലില്‍ പറയുന്നുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ജയരാജന്‍ കഴിയുന്നത്. അഡ്വ.പി.വി.ദിനേശാണ് ജയരാജന് വേണ്ടി ഹര്‍ജി ഫയല്‍ ചെയ്തത്.

 
Written by See News Category: Main news
Published on 12 November 2011 Hits: 10

ന്യൂഡല്‍ഹി: തന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ വ്യക്തിപരമായി ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അതില്‍ വിഷമമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വി.എസിന് തന്നോട് പകയാണെന്ന കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്.

പകയായിട്ടാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നതെങ്കില്‍ തനിക്ക് അഴിമതിക്കാരോടും പെണ്‍വാണിഭക്കാരോടും മാഫിയാസംഘങ്ങളോടും വൈരാഗ്യമുണ്ട്. അത് സത്യമാണ്. അത് തുറന്നുപറയാന്‍ യാതൊരു മടിയുമില്ല. അല്ലാത്ത ആര്‍ക്കെതിരെയും താന്‍ കേസ് നടത്തുന്നില്ല. ബാലകൃഷ്ണപിള്ളയെ അഴിമതിയുടെ പേരിലാണ് സുപ്രീംകോടതി ശിക്ഷിച്ചതെന്നും വി.എസ്. വ്യക്തമാക്കി.

തന്നെ അഴിമതിയുടെ പേരിലല്ല ശിക്ഷിച്ചതെന്ന പിള്ളയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴാണ് വി.എസ്. ഇങ്ങനെ പറഞ്ഞത്. ഇടമലയാര്‍ കേസില്‍ അഴിമതി നടന്നുവെന്ന്

Read more: അഴിമതിക്കാരോട് തനിക്ക് വൈരാഗ്യമെന്ന് വി.എസ്.
 
Written by See News Category: Main news
Published on 12 November 2011 Hits: 7

മാനന്തവാടി: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. അമ്പലവയല്‍ സ്വദേശി പോത്തുകെട്ടി വടക്കുംതുരത്തേല്‍ പൈലിയാണ് (67) കടബാധ്യത മൂലം ജീവനൊടുക്കിയത്. കൃഷിനാശം സംഭവിച്ചതിനെ തുടര്‍ന്ന് കടം തിരിച്ചടയ്ക്കാന്‍ കഴിയാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

രണ്ടരലക്ഷം രൂപയുടെ കടം ബാങ്കില്‍ നിന്ന് മറ്റുമായി പൈലി എടുത്തിരുന്നുവെന്നും ഇത്തവണ കൃഷി മോശമായത് ആത്മഹത്യ ചെയ്യാന്‍ കാരണമായി എന്നുമാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ശനിയാഴ്ച്ച രാവിലെ പത്തുമണിയോടെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മേരിയാണ് ഭാര്യ. ഒരു മാസത്തിനകം കടബാധ്യതമൂലം സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ കര്‍ഷകനാണ് പൈലി.

 

Page 2 of 3

Start Prev 1 2 3 Next > End >>
You are here:   HomeLatest