മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം: 21 മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

Written by SeeNews Category: MLP
Published on 05 January 2012 Hits: 4

മഞ്ചേരി:കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ച കേസില്‍ 21 പേര്‍ കുറ്റക്കാരാണെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. രണ്ടുപേരെ വെറുതെവിട്ടു. ഷിഹാബ്, സുധീര്‍ബാബു എന്നിവരെയാണ് വെറുതെ വിട്ടത്.

2004 നവംബര്‍ ഒന്നിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാനെത്തിയ ലീഗ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്.

ഏഷ്യാനെറ്റ് കാമറാമാന്‍ കെ.പി. രമേഷ്, അമൃത ടി.വി റിപ്പോര്‍ട്ടര്‍ ദീപക് ധര്‍മ്മടം, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ദീപ വരിക്കശ്ശേരി, കേരള ശബ്ദം ലേഖകന്‍ പ്രദീപ് ഉഷസ്, കൈരളി കാമറമാന്‍ ശൈലേഷ്, എന്‍.ടി.വി. കാമറമാന്‍ എം. സജീവ്, ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ബിജു മുരളീധരന്‍, ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ എന്‍.പി. ജോണ്‍, ജീവന്‍ ടി.വി. ലേഖകന്‍ മുത്താട്ടില്‍ സുരേഷ്, മുന്നാതൊടി ഫിര്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

 

മുസ്തഫയുടെ ശ്രമം ലക്ഷ്യത്തിലേക്ക്‌

Written by See News Category: MLP
Published on 23 December 2011 Hits: 6

നിലമ്പൂര്‍: മുസ്തഫയുടെ ബസ്സിലെ പ്രകൃതിസംരക്ഷണ സന്ദേശങ്ങള്‍ ഇനി കെ.എസ്.ആര്‍.ടി.സിയിലും. നിലമ്പൂര്‍ സ്വദേശി മുസ്തഫ കളത്തുംപടിക്കലിന്റെ ശ്രമഫലമായി ബസ്സുകളില്‍ പ്രകൃതിസംരക്ഷണ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമടക്കം നിരവധി ഉന്നതര്‍ക്ക് മുസ്തഫ നിരന്തരമായി കത്തയച്ചതിന്റെ ഫലമാണ് ഈ തീരുമാനം. ഇതുസംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് നിര്‍ദേശം നല്‍കിയതായി ഗവ. സെക്രട്ടറി ഡോ. ഇളങ്കോവന്‍ മുസ്തഫയെ അറിയിച്ചു. സ്വന്തം ബസ്സിന്റെ രണ്ട് വശങ്ങളും ബസ് ടിക്കറ്റും ഇദ്ദേഹം നേരത്തെത്തന്നെ പ്രകൃതിസംരക്ഷണ സന്ദേശങ്ങള്‍കൊണ്ട് നിറച്ചിരുന്നു. ആഗോളതാപനത്തെ തടയാന്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ഭൂമിയെയും ജീവജാലങ്ങളെയും രക്ഷിക്കുക, മണ്ണിനുവേണ്ടി മനുഷ്യനുവേണ്ടി പ്ലാസ്റ്റിക് വര്‍ജിക്കുക, ഭൂമിയെ രക്ഷിക്കുക, ജലം ജീവന്റെ ആധാരം തുടങ്ങിയ സന്ദേശങ്ങളാണ് ബസ്സിലും ടിക്കറ്റിലും എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

 

പ്രതിഷേധം ശക്‌തമായതോടെ ഫീസ്‌ ഈടാക്കുന്നത്‌ മാറ്റിവച്ചു

Written by See News Category: MLP
Published on 06 December 2011 Hits: 24

മലപ്പുറം: ജനരോഷം ശക്‌തമായതോടെ കോട്ടക്കുന്നിലേക്കു പ്രവേശന ഫീസ്‌ ഈടാക്കാനുള്ള തീരുമാനം മാറ്റിവച്ചു. ഇന്നലെ മുതല്‍ ഫീസ്‌ ഈടാക്കുമെന്ന അറിയിപ്പു പ്രകാരം ഡിടിപിസി നിയോഗിച്ച ജീവനക്കാര്‍ ടിക്കറ്റുമായി എത്തിയെങ്കിലും പ്രധാന കവാടങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്‌തമായതോടെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇന്നു നാലിന്‌ സര്‍വകക്ഷി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നു കലക്‌ടര്‍ എം.സി. മോഹന്‍ദാസ്‌ അറിയിച്ചതോടെയാണ്‌ ഉപരോധം അവസാനിപ്പിച്ചത്‌. യോഗതീരുമാനത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കും ഫീസ്‌ സംബന്ധിച്ചു തീരുമാനിക്കുകയെന്നു കലക്‌ടര്‍ പറഞ്ഞു. നഗരസഭ–ഡിടിപിസി ഭാരവാഹികളും രാഷ്‌ട്രീയ കക്ഷികളുടെയും സംഘടനകളുടെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

Read more: പ്രതിഷേധം ശക്‌തമായതോടെ ഫീസ്‌ ഈടാക്കുന്നത്‌ മാറ്റിവച്ചു
 

മലപ്പുറം ക്രാഫ്റ്റ് മേള 16 മുതല്‍ കോട്ടക്കുന്നില്‍

Written by See News Category: MLP
Published on 14 December 2011 Hits: 10

മലപ്പുറം: മലപ്പുറം ക്രാഫ്റ്റ് മേള 16 മുതല്‍ 30 വരെ മലപ്പുറം കോട്ടക്കുന്ന് മൈതാനിയില്‍ നടക്കും. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള 400-റോളം കരകൗശല വിദഗ്ധര്‍ രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന മേളയില്‍ പങ്കെടുക്കും. വ്യവസായ വാണിജ്യ വകുപ്പ് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായുള്ള കരകൗശല വിദഗ്ധര്‍ക്കായി കോട്ടക്കുന്നില്‍ 160 ഹട്ടുകള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. മേളയോടനുബന്ധിച്ച് മലബാറിന്റെ സാസ്‌കാരികത്തനിമ വിളിച്ചോതുന്ന തനത് കലാരൂപങ്ങള്‍ നഗരിയില്‍ മൂന്നു സ്‌റ്റേജുകളിലായി എല്ലാദിവസവും വൈകിട്ട് നടക്കും. തുര്‍ക്കിയാണ് ഇത്തവത്തെ പാട്ട്ണര്‍ഷിപ്പ് രാജ്യം. അവിടെനിന്ന് 10ലധികം കരകൗശല വിദഗ്ധര്‍ എത്തും. മേളയിലേക്ക്‌പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. 16ന് വൈകിട്ട് 5.30ന് കോട്ടക്കുന്ന് അരങ്ങ് ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷതവഹിക്കും.

Read more: മലപ്പുറം ക്രാഫ്റ്റ് മേള 16 മുതല്‍ കോട്ടക്കുന്നില്‍
 

മിനിപമ്പയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്‌തമാക്കി

Written by See News Category: MLP
Published on 22 November 2011 Hits: 27

കുറ്റിപ്പുറം: ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പയില്‍ തിരക്ക്‌ വര്‍ധിച്ച സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്‌തമാക്കാന്‍ പൊലീസ്‌ നടപടി. ഇതിന്റെ ഭാഗമായി പൊലീസ്‌ മേധാവി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മിനിപമ്പ സന്ദര്‍ശിച്ചു. ഇവിടേക്ക്‌ കൂടുതല്‍ പൊലീസുകാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.