മാനന്തവാടി: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. അമ്പലവയല്‍ സ്വദേശി പോത്തുകെട്ടി വടക്കുംതുരത്തേല്‍ പൈലിയാണ് (67) കടബാധ്യത മൂലം ജീവനൊടുക്കിയത്. കൃഷിനാശം സംഭവിച്ചതിനെ തുടര്‍ന്ന് കടം തിരിച്ചടയ്ക്കാന്‍ കഴിയാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
രണ്ടരലക്ഷം രൂപയുടെ കടം ബാങ്കില്‍ നിന്ന് മറ്റുമായി പൈലി എടുത്തിരുന്നുവെന്നും ഇത്തവണ കൃഷി മോശമായത് ആത്മഹത്യ ചെയ്യാന്‍ കാരണമായി എന്നുമാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ശനിയാഴ്ച്ച രാവിലെ പത്തുമണിയോടെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മേരിയാണ് ഭാര്യ. ഒരു മാസത്തിനകം കടബാധ്യതമൂലം സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ കര്‍ഷകനാണ് പൈലി.