പാലക്കാട് റെയില്‍വേ കോച്ച്ഫാക്ടറി അനിശ്ചിതത്വത്തിലായെങ്കിലും മിനി രത്‌നക്കമ്പനിയായ ബി.ഇ.എം.എല്ലിന്റെ കഞ്ചിക്കോട്‌യൂണിറ്റില്‍ പുത്തന്‍ തീവണ്ടിക്കോച്ചുകള്‍ തയ്യാറായി. സീറ്റും ഫാനും ടോയ്‌ലറ്റും ഘടിപ്പിച്ച കോച്ചുകള്‍ കയറ്റിയയയ്ക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.റെയില്‍വേയും സംസ്ഥാന സര്‍ക്കാരും കനിഞ്ഞാല്‍ ഇന്ത്യന്റെയില്‍വേയുടെ കോച്ച്ക്ഷാമം ഒരുപരിധിവരെ പരിഹരിക്കാന്‍ ബി.ഇ.എം.എല്‍. യൂണിറ്റ്‌വഴി സാധിക്കും. റെയില്‍വേ നേരിടുന്ന ഏറ്റവുംവലിയ പ്രതിസന്ധി കോച്ച്ക്ഷാമമാണ്. ആവശ്യത്തിന് കോച്ചുകള്‍ കിട്ടാത്തതുമൂലം ബജറ്റില്‍ പ്രഖ്യാപിച്ച വണ്ടികള്‍പോലും ഓടിക്കാന്‍ കഴിയുന്നില്ല.ഇന്റഗ്രല്‍ കോച്ച്ഫാക്ടറിയും കപൂര്‍ത്തലയിലെ ഫാക്ടറിയിലും കോച്ചുകള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന്റെ പകുതിമാത്രമേ നിറവേറ്റാന്‍ കഴിയുന്നുള്ളൂവെന്ന് റെയില്‍വേതന്നെ പറയുന്നു. ബി.ഇ.എം.എല്ലിന്റെ ബാംഗ്‌ളൂര്‍ പ്ലാന്റില്‍ മെട്രോകോച്ചുകളാണ് അധികവും നിര്‍മിക്കുന്നത്. ഇവിടെ ആവശ്യത്തിന് ഓര്‍ഡര്‍ കിട്ടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കഞ്ചിക്കോട് ബി.ഇ.എം.എല്‍.യൂണിറ്റില്‍ സാധാരണ കോച്ചുകളും സ്ലീപ്പര്‍കോച്ചുകളും നിര്‍മിക്കാനുള്ള എല്ലാവിധ സംവിധാനങ്ങളുമുണ്ട്. ദിവസം ഒരെണ്ണം എന്ന തോതില്‍ വര്‍ഷം 300കോച്ചുകള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ടെന്ന് യൂണിറ്റ് ചീഫ് ജനറല്‍മാനേജര്‍ ആര്‍. പനീര്‍ശെല്‍വം പറഞ്ഞു.ഇപ്പോള്‍ മാസം 15 മുതല്‍ 20 കോച്ചുകള്‍വരെ നിര്‍മിക്കുന്നുണ്ട്. കോച്ചുകളുടെ പ്ലാറ്റ്‌ഫോംമുതല്‍ മേല്‍ക്കൂരയും കവചവും, സീറ്റ്,ബര്‍ത്ത്,പെയിന്റിങ് തുടങ്ങി എല്ലാവിധപണികളും പൂര്‍ത്തിയാക്കി പൂര്‍ണതോതിലുള്ള കോച്ചുകളാണ്കയറ്റിയയയ്ക്കുന്നത്. ഒരുലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള രണ്ട് ഹാങ്ങറുകളിലാണ് റെയില്‍ കോച്ചുകളും അനുബന്ധസാമഗ്രികളും നിര്‍മിക്കുന്നത്്.