Written by SeeNews Category: NRI
Published on 20 January 2012 Hits: 3

ടെഹ്‌റാന്‍: ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം. വടക്കുകിഴക്കന്‍ മേഖലയായ നെയ്ഷാബോറിലാണ് ഭൂചലനം ശക്തമായി അനുഭവപ്പെട്ടത്. സംഭവത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും തകര്‍ന്നു. ആരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ടില്ല. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും പ്രാഥമിക ചികിത്സ

Read more: ഇറാനില്‍ ഭൂചലനം: 100 ഓളം പേര്‍ക്ക് പരിക്ക്‌
 
Written by SeeNews Category: NRI
Published on 06 January 2012 Hits: 12

റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പുരുഷന്മാരായ ജിവനക്കാര്‍ക്ക് വിലക്ക്. ബുധനാഴ്ച ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ ഇത്തരം കടകളില്‍ ജോലിചെയ്യുന്ന 40,000 ത്തോളം പുരുഷന്മാര്‍ക്ക് ജോലി നഷ്ടമാകും. ഇതിലേറെയും ഇന്ത്യയെപ്പോലുള്ള രാജ്യത്തില്‍ നിന്നുള്ളവരാണ്. 
രാജ്യത്തെ സ്ത്രീകളുടെ അഭിപ്രായം പരിഗണിച്ചാണ് അബ്ദുള്ള രാജാവ്

Read more: സ്ത്രീകള്‍ക്കുള്ള കടകളില്‍ പുരുഷജോലിക്കാര്‍ക്ക് വിലക്ക്
 
Written by See News Category: NRI
Published on 03 December 2011 Hits: 82

റിയാദ്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്കയകറ്റാന്‍ രാഷ്ട്രപതി ഇടപെടണമെന്നാവശ്യപ്പെട്ട് റിയാദില്‍ കേളി കലാസാംസ്‌കാരിക വേദി കാമ്പയിന്‍ തുടങ്ങി. 65 യൂണിറ്റ് കേന്ദ്രങ്ങളിലും ‘മഹാ ദുരന്തത്തെ ചെറുക്കാന്‍ പ്രവാസിയുടെ കൈയൊപ്പ്‘ എന്ന പേരിലാണ് കാമ്പയിന്‍ നടത്തുന്നത്. കാമ്പയിന്റെ ഉദ്ഘാടനം ബത്തയില്‍ കേളി കേന്ദ്രകമ്മിറ്റി സെക്രട്ടറി കെ.പി.എം.സാദിഖ് ഒപ്പിട്ടുകൊണ്ട് നിര്‍വഹിച്ചു.

 
Written by See News Category: NRI
Published on 23 December 2011 Hits: 13

ദുബായ്‌: വാഹനത്തിലെ യാത്രക്കാര്‍ക്കെല്ലാം സുരക്ഷാ ബെല്‍റ്റ്‌ നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാന്‍ ദുബായ്‌ ഗതാഗത വകുപ്പ്‌ ആലോചിക്കുന്നു. ഡ്രൈവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനും പുറമെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധമാക്കാനാണു നീക്കം. വാഹനാപകടങ്ങളില്‍ ജനങ്ങള്‍ മരിക്കുന്നതും പരുക്കേല്‍ക്കുന്നതും കുറയ്ക്കാനാണു സീറ്റ്‌ബെല്‍റ്റ്‌ നിര്‍ബന്ധമാക്കുന്നതെന്നു ഗതാഗത വകുപ്പധികൃതര്‍ അറിയിച്ചു. പിന്‍സീറ്റിലുള്ളവര്‍ സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാത്തത്‌ അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കൂടാനും ഗുരുതരമായി പരുക്കേല്‍ക്കാനും കാരണമാകുന്നുണ്ടെന്നാണു ഗതാഗത വകുപ്പിന്റെ കണ്ടെത്തല്‍. പതിനൊന്നു മാസത്തിനുള്ളില്‍ 630 യാത്രക്കാര്‍ വാഹനാപകടങ്ങളില്‍ മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. നിയമം നിലവിലായാല്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന മുഴുവന്‍ യാത്രികരും സീറ്റ്‌ബെല്‍റ്റ്‌ ധരിക്കേണ്ടിവരും. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാതിരുന്നാല്‍ ഡ്രൈവര്‍ക്കാണു പിഴ ചുമത്തുകയെന്നു ഗതാഗത വകുപ്പ്‌ തലവന്‍ മേജര്‍ മുഹമ്മദ്‌ സൈഫ്‌ അല്‍സഫീന്‍ അറിയിച്ചു. കുട്ടികളുമായി മുന്‍സീറ്റിലിരുന്നു യാത്ര ചെയ്യുന്നതും അപകടമാണ്‌. സഡന്‍ബ്രേക്ക്‌ ഉപയോഗിക്കുമ്പോള്‍ മുന്‍സീറ്റിലുള്ള കുട്ടികള്‍ക്കാണ്‌ ആദ്യം പരുക്കേല്‍ക്കുകയെന്നു ഗതാഗത വകുപ്പ്‌ തലവന്‍ സൂചിപ്പിച്ചു.

 

വര്‍ണാഭമായി യു.എ.ഇ ദേശീയദിനാഘോഷം

Written by See News Category: NRI
Published on 03 December 2011 Hits: 65

അബുദാബി: പൂരങ്ങളുടെ പൂരമൊരുക്കി യു.എ.ഇ. ദേശീയദിനം ആഘോഷിച്ചു. സൈനികപരേഡ്, ഘോഷയാത്രകള്‍, ലേസര്‍ രശ്മികളുടെ വിസ്മയക്കാഴ്ചകള്‍, ആകാശത്ത് വര്‍ണപ്രപഞ്ചമൊരുക്കി കരിമരുന്ന് പ്രയോഗങ്ങള്‍... തുടങ്ങി യു.എ.ഇ. അതിന്റെ ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ പരിപാടികളോടെയാണ് 40ാം ദേശീയദിനം ആഘോഷിച്ചത്. ഡിസംബര്‍ രണ്ടിന്റെ പകലും രാത്രിയും യു.എ.ഇ. നഗരങ്ങള്‍ ജനലക്ഷങ്ങള്‍ സംഗമിച്ച് ആഘോഷപ്പൂരത്തിന് സാക്ഷ്യം വഹിച്ചു. യു.എ.ഇ.യിലെ റോഡുകളില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ ദേശീയ പതാകകളും ദേശീയ ചിഹ്നങ്ങളും വഹിച്ച് സംഗമിക്കുകയായിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ജനങ്ങളാണ് ആഘോഷങ്ങളില്‍ പങ്കാളികളായത്.

 

Page 1 of 2

Start Prev 1 2 Next > End >>