ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ റാംമനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഒരു നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ യൂണിഫോം പ്രിന്‍സിപ്പല്‍ വലിച്ചുകീറിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികളുടെ സമരം. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അവഗണനയും ചൂഷണവും വിവേചനവും ശക്തമാണെന്ന് ഇവര്‍ പറഞ്ഞു. കോളേജ് പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടാണ് സമരം.
കോട്ടയം സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രമാണ് പ്രിന്‍സിപ്പല്‍ വലിച്ചുകീറിയത്. മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ജോലിക്കെത്തിയ വിദ്യാര്‍ത്ഥിനിയുടെ യൂണിഫോമില്‍ കറയുണ്ടെന്ന് പറഞ്ഞ് വലിച്ചുകീറുകയും മലയാളിയാണോ എന്ന് ചോദിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആക്ഷേപം.