മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കണ്ണൂരില്‍

Written by SeeNews Category: KNR
Published on 05 January 2012 Hits: 2

 

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി വ്യാഴാഴ്ച കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ തുടങ്ങി. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

ജില്ലയില്‍ 24,213 പരാതികളാണ് പൊതുജനങ്ങളില്‍നിന്ന് ലഭിച്ചിട്ടുള്ളത്. ഇതില്‍ പതിനായിരത്തോളം പരാതികള്‍ ബി.പി.എല്‍. കാര്‍ഡുമായും മൂവായിരത്തോളം സ്വര്‍ണപ്പണയ വായ്പാ ബാധ്യത ഒഴിവാക്കുന്നതുമായും

Read more: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കണ്ണൂരില്‍
 

കണ്ണൂര്‍ വിമാനത്താവളത്തിനായി നിക്ഷേപം ഇറക്കാം-യൂസഫലി

Written by See News Category: KNR
Published on 23 December 2011 Hits: 6

കണ്ണൂര്‍: ഉത്തരമലബാറിന്റെ സമഗ്ര വികസനത്തിന് സഹായകമാവുന്നതാണ് നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളമെന്ന് പ്രമുഖ വ്യവസായിയും എം. കെ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു. വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിനായി പണം നിക്ഷേപിക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒട്ടേറെ പ്രവാസികള്‍ വിമാനത്താവള പദ്ധതിയുമായി സഹകരിക്കാന്‍ സന്നദ്ധരാണ്. പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് നേതൃത്വം നല്‍കുന്ന സിയാലിനെ ഇതുമായി സഹകരിപ്പിക്കാന്‍ താന്‍ നിര്‍ദേശിച്ചു. മൂന്നുവര്‍ഷത്തിനകം കണ്ണൂരില്‍നിന്ന് വിമാനം പറന്നുയരുമെന്നും യൂസഫലി പ്രത്യാശ പ്രകടിപ്പിച്ചു.

 

മുല്ലപ്പെരിയാര്‍: അനുഭാവം പ്രകടിപ്പിച്ച്‌ മനുഷ്യ ഡാം നിര്‍മിക്കുന്നു

Written by See News Category: KNR
Published on 06 December 2011 Hits: 34

കേളകം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ അനുഭാവംപ്രകടിപ്പിച്ചു നാളെ മൂന്നിന്‌ പതിനാറ്‌ കിലോമീറ്റര്‍ നീളത്തില്‍ മനുഷ്യ ഡാം നിര്‍മിക്കുന്നു. വ്യാപാരിവ്യവസായി ഏകോപന സമിതി കേളകം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ രാഷ്‌ട്രീയ സംസ്‌കാരിക സംഘടനകള്‍, വിവിധ മതസ്‌ഥാപനങ്ങള്‍, സ്‌കൂളുകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ്‌ മനുഷ്യ ഡാം രൂപീകരിക്കുന്നത്‌. മണത്തണ മുതല്‍ അമ്പായത്തോട്‌ വരെയാണ്‌ ഡാം രൂപം നിര്‍മിക്കുന്നത്‌.

 

വായ്‌പാ കുടിശ്ശിക തീര്‍ക്കാന്‍ എസ്. ബി. ഐ. അദാലത്ത്

Written by See News Category: KNR
Published on 14 December 2011 Hits: 8

കണ്ണൂര്‍: എസ്. ബി. ഐ. റാസ്‌മെക്(റീട്ടെയില്‍ അസ്സറ്റ്‌സ് സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് സിറ്റി ക്രഡിറ്റ് സെന്റര്‍) കണ്ണൂരിന്റെ വായ്പാ കുടിശ്ശികക്കാര്‍ക്കായി ഡിസംബര്‍ 15ന് 11ന് കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും. കണ്ണൂര്‍ താലൂക്കിലെ വിവിധ വില്ലേജുകളില്‍നിന്നുള്ള വായ്പക്കാര്‍ക്ക് കുടിശ്ശിക തുകയില്‍ കിഴിവുനല്കി വായ്പ തീര്‍ത്തുകൊടുക്കുമെന്ന് എ. ജി. എം. അറിയിച്ചു.

 

2012ല്‍ പെട്രോള്‍ വില 100 കടക്കും: എം.വി. ജയരാജന്‍

Written by See News Category: KNR
Published on 22 November 2011 Hits: 28

പെരുമ്പടവ്‌: കേന്ദ്രസര്‍ക്കാര്‍ അതിവേഗം ഒത്തുകളിച്ച്‌ പെട്രോള്‍ വില കൂട്ടുകയാണെന്നും 2012 ആകുമ്പോഴേക്കും വില 100 കടക്കുമെന്നും സിപിഎം സംസ്‌ഥാന സമിതിയംഗം എം.വി.ജയരാജന്‍. സിപിഎം പെരിങ്ങോം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം വെള്ളോറയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍.