കൊച്ചി: ജുഡീഷ്യറിക്കെതിരായ സമരത്തില്‍ നിന്ന് സി.പി.എം. പിന്‍മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എം.വി. ജയരാജനെ ശിക്ഷിച്ച കോടതി നടപടിയ്‌ക്കെതിരെ അപ്പീല്‍ സാധുത ഉണ്ടായിരിക്കെ കോടതിക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്നത് ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതാദ്യമായിട്ടായിരിക്കും ഹൈക്കോടതിക്കെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടി സമരം നടത്തുന്നതെന്നും തിങ്കളാഴ്ച്ച നടത്തുന്ന പ്രക്ഷോഭത്തില്‍ നിന്ന് സി.പി.എം. പിന്‍മാറണമെന്നും ഉമ്മന്‍ചാണ്ടി അഭ്യര്‍ത്ഥിച്ചു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.