വ്യത്യസ്‌തതകള്‍ അവകാശപ്പെടാവുന്ന സിനിമകളൊരുക്കിയ സംവിധായകന്‍. പലതരം പ്രേക്ഷകര്‍ക്കായി പലതരം ചിത്രങ്ങളൊരുക്കിയ വി.കെ പ്രകാശ് ഇപ്പോള്‍ ബഹു ജനത്തിനായി ഒരു ചിത്രം ചെയ്‌തിരിക്കുന്നു. ബ്യുട്ടിഫുള്‍... മലയാളസിനിമയ്ക്ക് മനോഹാരിത നല്‍കുന്ന, പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം. കാട്ടുചെമ്പകത്തില്‍ തുടങ്ങിയ ഒരു അപൂര്‍വ കൂട്ടുകെട്ട്... മനോഹരമായ ഒരു സൌഹ്യദം.. അതാണ് വഴിമാറി അഭ്രപാളിയിലെത്തിയത്. സൌഹൃദത്തിന് ശക്‌തിയും മാസ്‌മരിക തയും തിരിച്ചറിഞ്ഞ അനൂപ് മേനോനും ജയസൂര്യയുമാണ് ബ്യുട്ടിഫുളിനു പിന്നില്‍. സുഹൃത്തിനെ, അയാളുടെ വ്യത്യസ്‌തമായ അക്ഷരങ്ങളെ, ജീവിതവീക്ഷണങ്ങളെ തിരിച്ചറിഞ്ഞ ജയസൂര്യയാണ് അനൂപ് മേനോനോട് സൌഹൃദത്തിന്റെ കഥ തിരക്കഥ യാക്കാന്‍ ആവശ്യപ്പെട്ടത്. അത് വി.കെ പ്രകാശിന്റെ കൈകളിലെത്തി. പേരുകൊണ്ടും, പ്രമേയും കൊണ്ടും വ്യത്യസ്‌തമായ ബ്യൂട്ടിഫുള്‍ വെള്ളത്തിരയിലെത്തിയത് അങ്ങനെ യാണ്. മലയാള സിനിമ തിരിച്ചുവന്ന് കൂടുതല്‍ ശക്‌തമായിരിക്കുന്നു. ബ്യുട്ടിഫുള്‍ അത് അടിവ രയിടുന്നു. കൈയടിയോടെ തിയറ്റര്‍ വിട്ടു പോകുന്ന പ്രേക്ഷകര്‍ അത് ശരി വയ്ക്കുന്നു. ബ്യുട്ടിഫുള്‍ മലയാള സിനിമയ്ക്ക് ചന്തം നല്‍കുന്നു. ഒപ്പം മാറ്റത്തിന്റെ സുഗന്ധവും. മനുഷ്യന്‍ പൂര്‍ണനല്ല. അങ്ങനെ നോക്കുമ്പോള്‍ സംഭവിച്ച ചില പിഴവുകള്‍ പാടേ മറന്നു പോകുന്ന തരത്തില്‍ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണങ്ങള്‍, ഗാനം, അഭിനയം, സംവിധാനം എന്നിവയെല്ലാം മികച്ചു നില്‍ക്കുന്നു. ബ്യൂട്ടിഫുള്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. എല്ലാത്തരം പ്രേക്ഷകരും ഉള്ളതിനാല്‍ മൌത്ത് പബ്ലിസിറ്റിയ ിലൂടെ മലയാളി അംഗീകാരം നല്‍കുകയാണ് ബ്യുട്ടിഫുളിന്. ഇത്രയൊക്കെ അഭിനന്ദിക്കാന്‍ കാരണങ്ങള്‍ എന്തെന്ന് പരിശോധിക്കാം.
സൌഹൃദം, പരസ്‌പര ലാഭേച്‌ഛയില്ലാത്ത ബന്ധം. പരസ്‌പരം പോസിറ്റീവുകള്‍ മാത്രം കണ്ടെടുക്കുന്ന സൌഹൃദം അതാണ് ബ്യുട്ടിഫുള്‍ എന്ന ചിത്രത്തിന്റെ ആണിക്കല്ല്. സൌഹൃദം വിശദമാക്കാന്‍ പ്രണയവും ഉദ്ദേശശുദ്ധിയുള്ള ഒരു സന്ദേശവും എല്ലാം ചേര്‍ത്തു വച്ചിരിക്കുന്നു. ബ്യൂട്ടിഫുള്‍ എന്ന വാക്കു പോലെ ചിത്രം പൊസിറ്റീവായി ചിന്തിക്കുന്നു. എന്തിലും ഏതിലും ശുഭാപ്‌തി വിശ്വാസം മാത്രം പ്രകടിപ്പിക്കുന്ന ചിത്രം പ്രേക്ഷകനും ആ പോസിറ്റീവ് ഊര്‍ജം പകര്‍ന്നു നല്‍കുന്നു. രണ്ടു കാലില്‍ നില്‍ക്കാനും നടക്കാനും പഞ്ചേന്ദ്രിയങ്ങളിലൂടെ ലോകത്തെ അറിയാനും സാധിക്കുന്ന നമ്മള്‍ മനുഷ്യ ര്‍ക്ക് പരാതികളും പരിഭവങ്ങളും തീരുന്നില്ല. നമുക്ക് നമ്മളെ മനസിലാക്കി ത്തരാന്‍ കഴുത്തിന് കീഴ്‌പ്പോട്ട് തളര്‍ന്നു കിടക്കുന്ന സ്‌റ്റീഫന്‍ ലൂയിസ് എന്ന ചെറുപ്പക്കാരന്റെ ഉല്ലാസപ്രദമായ ജീവിതത്തിനു കഴിയുന്നു. 200 കോടിയുടെ സ്വത്തിനുടമയായ സ്‌റ്റീഫന് അച്‌ഛനും ,അമ്മയും സഹോദരങ്ങളുമില്ല, സ്വത്തില്‍ കണ്ണു വയ്ക്കുന്ന ബന്ധുക്കളെ സ്‌റ്റീഫന്‍ അടുപ്പിക്കാറുമില്ല. നിസ്വാര്‍ഥമതികളായ കമലു, കനകന്‍ എന്നീ സഹായികള്‍ സ്‌റ്റീഫനുണ്ട്. സംഗീതമാണ് ജോണിനെ സ്‌റ്റീഫനു പ്രിയപ്പെട്ടവനാക്കുന്നത്. പണം മോഹിച്ചെത്തിയ ജോണാകട്ടെ സ്‌റ്റീഫന്‍ എന്ന അപൂര്‍വ വ്യക്‌തിത്വത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ഈഗോകളെ വലിച്ചെറിഞ്ഞ് സ്‌റ്റീഫന് പ്രിയപ്പെട്ടവനാകുന്നു. ഇവര്‍ക്കിടയിലേക്ക് അഞ്‌ജലിയെത്തുന്നു. എല്ലാ വികാരങ്ങളുമുള്ള, പച്ചമനുഷ്യനായ ജോണിന് സുന്ദരിയായ അഞ്‌ജലിയോട് തോന്നുന്ന ഇഷ്‌ടത്തെയും മനസില്‍ മാത്രം പ്രണയം പ്രകടിപ്പിക്കാനാകുന്ന സ്‌്‌റ്റീഫന് പോസിറ്റീ വായി കാണാനാകുന്നു. എന്നാല്‍ അഞ്‌ജലിയെന്ന സര്‍പ്പസുന്ദരി മഴനനഞ്ഞെ ത്തിയത് അവരുടെ സ്‌നേഹത്തിന് ഊഷ്‌മളതയും പുതിയ മാനങ്ങളും നല്‍കിക്കൊണ്ടായിരുന്നു.
നാടകീയമായ സിനിമാ സങ്കല്‌പങ്ങളുടെ പൊളിച്ചെഴുത്താണ് ചിത്രത്തിന്റെ യഥാര്‍ഥ മേന്മ. സിനിമയില്‍ പൊട്ടിച്ചിരിപ്പിക്കാന്‍ വേണ്ടി ബോധപൂര്‍വം ഒരുക്കിയ ഹാസ്യമല്ല ഉള്ളത്. ജീവിതത്തില്‍ സാധാരണയായി വന്നുപോകുന്ന തമാശകളാണ്. ശ്രവണസുഖ മുള്ള വാക്കുകള്‍ ചേര്‍ത്തുവച്ച ഗാനവും, ഫ്രെയിമുകളുടെ ചന്തവും കാണികളില്‍ ഇഷ്‌ടം കൂടാന്‍ കാരണമായി. അനൂപ് മേനോനും ജയസൂര്യയും തമ്മിലുള്ള സൌഹൃദത്തിന്റെ കെമിസ്‌ട്രി ഈ ചിത്രത്തിലും പ്രയോജനപ്പെടുത്തിയിരിക്കുന്നു. ജയസൂര്യക്ക് മികച്ചൊരു വേഷം. നായകന്റെ തണലിലെങ്കിലും ഇഷ്‌ടം തോന്നുന്ന അനൂപ് മേനോന്റെ ജോണ്‍. കൂട്ടത്തിലൊന്നു കുറിക്കട്ടേ...ഒരു വിദേശസിനിമയുടെ ഓര്‍മപ്പെടുത്തലുകള്‍ നല്‍കുന്ന ചിത്രമെന്ന ആരോപണം നിലനില്‍ക്കുമ്പോഴും അനൂപ് എന്ന നടനൊപ്പം അനൂപ് എന്ന തിരക്കഥാകൃത്തിനേയും ഇഷ്‌ടമാകുന്നു. മേഘ്‌നാരാജ് എന്ന നടി ചിത്രത്തില്‍ ഇടവേളയ്ക്ക് ശേഷം വരുന്ന കഥാപാത്രമെങ്കിലും മലയാള സിനിമയില്‍ തന്റെ സ്‌ഥാനം ഉറപ്പി ക്കുന്നു. ചെറുതെങ്കിലും പ്രവീണ, ടിനി ടോം, തെസ്‌നിഖാന്‍, അപര്‍ണ, നന്ദു, ജയന്‍, ഉണ്ണിമേനോന്‍ എന്നിവരെല്ലാം പ്രേക്ഷകന്റെ ഓര്‍മയില്‍ സ്‌ഥാനം കണ്ടെത്തി. ഒരു വിയോജനക്കുറിപ്പ് കൂടി. നായകനു ചുറ്റുമെത്തുന്ന കഥാപാത്രങ്ങളും പോസിറ്റീ വായ ചിന്തിക്കുന്നിടത്താണ് ചിത്രം പ്രേക്ഷകനും അങ്ങനെയൊരു വികാരം നല്‍കുന്നത്. അതിനിടയില്‍ വിവാഹേതര ബന്ധങ്ങളെയും പോസിറ്റീവായി കാണാന്‍ പ്രവീണയുടെ ഡോക്‌ടര്‍ കഥാപാത്രം ശ്രമിക്കുന്നു. ഒറ്റ രംഗത്തില്‍ വിവാഹേതര ബന്ധത്തെ ന്യായീകരിച്ച് ഡോക്‌ടര്‍ അപ്രത്യക്ഷയാകുമ്പോള്‍,അത്തരമൊരു ന്യായീകരണം നല്‍കാന്‍ മാത്രം ആ രംഗം ഉപയോഗപ്പെടുത്തിയതുപോലെ. ഈ രംഗം മാത്രം പ്രേക്ഷകന്‍ വിവേചനബുദ്ധിയോടെ കാണട്ടെ. ഇനിയും മലയാള സിനിമയില്‍ നല്ല സിനിമകളുണ്ടാകണം. അതുകൊണ്ട് മാത്രം ബ്യൂട്ടി ഫുളിന് മുഴുവന്‍ മാര്‍ക്ക് നല്‍കുന്നില്ല. അതിനു വേണ്ട എണ്ണത്തില്‍ കൂടുതല്‍ യോഗ്യതകളുണ്ടായിട്ടും. തിയറ്ററിലെത്തി ജനം കൈയടിച്ച് പ്രോല്‍സാഹിപ്പിക്കട്ടെ. അത് വി.കെ. പ്രകാശിനും ജയസൂര്യക്കും അനൂപ് മേനോനും മാത്രമല്ല മലയാള സിനിമയ്ക്കും പോസിറ്റീവ് എനര്‍ജി നല്‍കും. മലയാള സിനിമ കൂടുതല്‍ ബ്യൂട്ടിഫുളാകും. ഒരു കൊച്ചുസിനിമയുടെ പുതുവഴിയെയുള്ള യാത്രയുടെ വിജയമായി ബ്യൂട്ടിഫുളിന്റെ സ്വീകാര്യതയെ, ആശ്വാസത്തോടെ അതിലേറെ പ്രതീക്ഷയോടെ നോക്കിക്കാണാം.
Page 1 of 2
Start Prev 1 2 Next > End >>