കൊച്ചി: സ്വര്‍ണ വില വീണ്ടും റെക്കോഡ് തിരുത്തി മുന്നേറുന്നു. പവന് 160 രൂപ ഉയര്‍ന്ന് 21,360 രൂപയിലെത്തി പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 2,670 രൂപയായി.
സപ്തംബര്‍ 14ന് പവന് രേഖപ്പെടുത്തിയ 21,320 രൂപയായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ആ നിലയില്‍ നിന്ന് വില അല്‍പം താഴേക്ക് പോയെങ്കിലും ദീപാവലിയോടെ തിരിച്ചുകയറുകയായിരുന്നു.
ഇക്കഴിഞ്ഞ ആഗസ്ത് 19നായിരുന്നു പവന്‍വില ചരിത്രത്തില്‍ ആദ്യമായി 20,000 രൂപ ഭേദിച്ചത്. 22 ആയപ്പോഴേക്കും 21,000വും കടന്നു.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില കുതിച്ചുയര്‍ന്നത്. ന്യൂയോര്‍ക്ക് വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 30.50 ഡോളറിന്റെ കുതിപ്പുമായി 1,788.50 ഡോളറിലെത്തി.
യൂറോപ്യന്‍ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ശക്തിപ്പെട്ടതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.