12April2012

Breaking News
പാക് ശാസ്ത്രജ്ഞന്‍ ചിസ്തി ജയില്‍ മോചിതനായി
സന്‍േറാറം പിന്‍മാറി; റോംനി സ്ഥാനമുറപ്പിച്ചു
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ബി.ജെ.പി. ഹര്‍ത്താല്‍
ഗൂഗിള്‍ പ്ലസ് മുഖംമിനുക്കിയപ്പോള്‍
കേരളത്തിലും ഭൂചലനം
ഇന്‍ഡൊനീഷ്യയില്‍ ഭൂകമ്പം, ലോകമെങ്ങും പരിഭ്രാന്തി
വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് ബോംബ് ഭീഷണി

മന്ത്രി ഗണേഷിനെതിരെ പാര്‍ട്ടി കടുത്ത നടപടിക്ക്

കൊച്ചി: പാര്‍ട്ടിക്ക് ഒരുതരത്തിലും മെരുങ്ങാത്ത മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരെ കേരള കോണ്‍ഗ്രസ് കടുത്ത നടപടിക്കൊരുങ്ങുന്നു. വേണ്ടിവന്നാല്‍ മന്ത്രിയെ ബഹിഷ്‌കരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള

ആഹ്വാനം ചെയ്തു. മന്ത്രിയെ തട്ടിയെടുക്കാന്‍ ശ്രമിക്കരുതെന്ന് യുഡി.എഫിനും പിള്ള മുന്നറിയിപ്പ് നല്‍കി. ഗണേഷിനെതിരായ നടപടി സ്വീകരിക്കാന്‍ മൂന്ന് ദിവസത്തിനകം തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരാനും തീരുമാനിച്ചു. മന്ത്രി ഗണേഷ് യോഗത്തില്‍ പങ്കെടുത്തില്ല.

സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഗണേഷിനെതിരെ രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ മന്ത്രി അപമാനിക്കുകയും അവഗണിക്കുകയും വേദനിപ്പിക്കുകയും ചെയ്തതായി പല അംഗങ്ങളും പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മുറിവുണക്കുന്ന ശക്തമായ നടപടി സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകുമെന്ന് ബാലകൃഷ്ണ പിള്ള പിന്നീട് അറിയിച്ചു.

പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്ത ശേഷമുള്ള ആദ്യയോഗമാണ് ചൊവ്വാഴ്ച നടന്നത്. യോഗം അറിയിച്ച് ഗണേഷിന് രണ്ട് കത്തുകള്‍ അയച്ചതായി പിള്ള പറഞ്ഞു. കഴിഞ്ഞ യോഗത്തില്‍ പങ്കെടുക്കാതിരുന്നതുകൊണ്ടാണ് ഗണേഷിന് പാര്‍ട്ടി ഭാരവാഹിത്വം നഷ്ടമായത്. എട്ട് മാസമായി പാര്‍ട്ടിയുമായി ഗണേഷിന് യാതൊരു ബന്ധവുമില്ല. താനോ പാര്‍ട്ടി നേതാക്കളോ പറയുന്ന ഒരു ശുപാര്‍ശയും ചെവിക്കൊള്ളുന്നില്ല. അതുകൊണ്ട് ശുപാര്‍ശ പറയുന്നത് നിര്‍ത്തി. കൊടുത്ത കത്തുകള്‍ തിരിച്ചുവാങ്ങി. ചെറിയ ചില ശുപാര്‍ശകള്‍ മാത്രമാണ് നടത്തിയിട്ടുള്ളത്. പാര്‍ട്ടിയാണ് മന്ത്രിയെ തീരുമാനിക്കുന്നത്. പാര്‍ട്ടിക്കാണ് വകുപ്പുകള്‍ നല്‍കുന്നത്. എന്നിട്ടും പാര്‍ട്ടിയേയും പാര്‍ട്ടിക്കാരേയും അവഗണിക്കുന്നു. പാര്‍ട്ടിയില്‍ നാലണ അംഗത്വം പോലും ഇല്ലാത്ത കാലത്താണ് ഗണേഷിനെ എം.എല്‍.എ. ആക്കിയത്. പിന്നീട് മന്ത്രിയാക്കി. എന്നിട്ടും പാര്‍ട്ടിയെ അവഗണിച്ചും അപമാനിച്ചുമാണ് മന്ത്രിയുടെ പോക്ക്. താനാണ് ഗണേഷിന് വനംവകുപ്പ് വാങ്ങിക്കൊടുത്തത്. ഇപ്പോള്‍ ആ വകുപ്പ് ഭാരമാണെന്നാണ് പറയുന്നത്. എങ്കില്‍ പാര്‍ട്ടിയോട് പറഞ്ഞാല്‍ മതി, ആ വകുപ്പ് ഒഴിപ്പിച്ചുകൊടുക്കാം. പാര്‍ട്ടിയുടെ അഭിമാനം നഷ്ടപ്പെടാതിരിക്കാനുള്ള ഉചിതമായ തീരുമാനമുണ്ടാകുമെന്ന് പിള്ള വ്യക്തമാക്കി.

മന്ത്രി ഗണേഷിന് അഭിവാദ്യം അര്‍പ്പിച്ച് നഗരത്തിന്റെ പല ഭാഗങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. യോഗവേദിക്ക് മുന്നിലെ പോസ്റ്ററുകള്‍ യോഗത്തിനെത്തിയവര്‍ അഗ്‌നിക്കിരയാക്കി. പാര്‍ട്ടിയില്‍ ഇപ്പോഴില്ലാത്ത ചിലരാണ് പോസ്റ്ററുകള്‍ക്കു പിന്നിലെന്ന് പിള്ള ആരോപിച്ചു.

Newsletter