മെക്‌സിക്കോയില്‍ ശക്തിയേറിയ ഭൂചലനം
- Last Updated on 21 March 2012
- Hits: 4
മെക്‌സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ ശക്തിയേറിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രാദേശിക സമയം വൈകുന്നേരം ആറ് മണിയോടെയാണ് രാജ്യത്തെ ഞെട്ടിച്ച ഭൂചലനം അനുഭവപ്പെട്ടത്.
ഗറീറോയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ഒരു മിനിറ്റോളം ഭൂചലനത്തിന്റെ തീവ്രത നീണ്ടു. കെട്ടിടങ്ങള്‍ ആടിയുലഞ്ഞു. ഓഫീസുകളില്‍ വീടുകളില്‍ നിന്നും ആളുകള്‍ ഇറങ്ങിയോടി.
മെക്‌സിക്കോ നഗരത്തില്‍ ഒരു ബസ്സിന് മുകളിലേക്ക് നടപ്പാലം തകര്‍ന്ന് വീണു. ഭൂകമ്പമാപാനിയില്‍ 5.1 വരെ രേഖപ്പെടുത്തിയ ആറോളം തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.