മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി
- Last Updated on 09 March 2012
- Hits: 9
ലണ്ടന്‍: യൂറോപ്പാ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക് ബില്‍ബാവോ അട്ടിമറിച്ചു. വെയ്ന്‍ റൂണിയുടെ ഗോളോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് മത്സരത്തില്‍ മുന്നിലെത്തിയതെങ്കിലും പിടിച്ചുനിന്ന ബില്‍ബാവോ ആദ്യ പകുതിയില്‍ തന്നെ സമനില പിടിച്ചു.
ഫെര്‍ണാണ്ടോ ലൊറന്റെയിലൂടെയാണ് ബല്‍ബാവോ സമനില ഗോള്‍ നേടിയത്. രണ്ടാം പകുതിയിലെ 72-ാം മിനിറ്റില്‍ ഓസ്‌കാര്‍ ഡി മാര്‍ക്കോസിലൂടെ ബല്‍ബാവോ കളിയില്‍ ആധിപത്യം നേടി. അവസാന മിനിറ്റില്‍ ഐക്കര്‍ മുനിയാനിന്‍ നേടിയ ഗോള്‍ ബല്‍ബാവോയുടെ ലീഡ് ഉയര്‍ത്തി. എന്നാല്‍ ഇഞ്ച്വറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി റൂണി ഗോളാക്കി പരാജയത്തിന്റെ ഭാരം കുറച്ചു.