കാസനോവ വരികയാണ്. അടുത്തവര്‍ഷം ജനുവരിയിലാണ് റിലീസ്. ക്രിസ്മസിന് നിശ്ചയിച്ചിരുന്ന ചിത്രം സിനിമാ സമരം മൂലമാണ് ജനുവരിയിലേക്ക് മാറ്റുന്നത്. യൂണിവേഴ്സല്‍ സ്റ്റാറിന്‍റെ പുതിയ ചിത്രത്തിന്‍റെ വരവ് അത്ര നിസാര സംഭവമൊന്നുമല്ല. മലയാളം അടക്കിവാഴാന്‍ ഉറപ്പിച്ചുതന്നെയുള്ള ഒരു മുന്നേറ്റമാണിത്.
കാസനോവയുടെ ഡബ്ബിംഗ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് കാസനോവ. ഉദയനാണ് താരം, ഇവിടം സ്വര്‍ഗമാണ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം മോഹന്‍ലാലും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്നു. ട്രാഫിക് എന്ന ക്ലാസിക്കിന് ശേഷം സഞ്ജയ് - ബോബി ടീമിന്‍റെ തിരക്കഥ.
17 ഫൈറ്റ് സീനുകള്‍, നാലു ഗാനരംഗങ്ങള്‍. 108 സീനാണ് ചിത്രത്തിലുള്ളത്. ഇത്രയും ദൈര്‍ഘ്യമുള്ള ഒരു സിനിമയും അടുത്തെങ്ങും മലയാളത്തിലുണ്ടായിട്ടില്ല. ഒരു നിമിഷം പോലും ബോറടിക്കാത്ത രീതിയിലാണ് റോഷന്‍ ആന്‍ഡ്രൂസ് കാസനോവ അണിയിച്ചൊരുക്കിയിരിക്കുന്നത്.
മലയാള സിനിമയില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ലൊക്കേഷനുകളില്‍ കാസനോവ ചിത്രീകരിച്ചു. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ചിത്രീകരണം നടത്തി. കാസനോവയാണ് ബുര്‍ജ് ഖലീഫയില്‍ ആദ്യം ചിത്രീകരിക്കുന്ന സിനിമ. കാസനോവയുടെ ചിത്രീകരണം കഴിഞ്ഞ് മൂന്നാം ദിവസം അവിടെ ഹോളിവുഡ് ചിത്രമായ മിഷന്‍ ഇംപോസിബിള്‍ സീരീസ് ചിത്രീകരിച്ചു. ഒരുപാട് സര്‍പ്രൈസുകള്‍ നിറച്ചാണ് കാസനോവ പ്രേക്ഷകരിലേക്ക് എത്തുന്നത്” - റോഷന്‍ ആന്‍ഡ്രൂസ് ഉറപ്പുനല്‍കുന്നു.