42–ാമത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ബോളിവുഡിന്റെ സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ തിരിതെളിച്ചു. ചലച്ചിത്ര മേളയുടെ ചരിത്രത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ സമഗ്രസംഭാവനയ്ക്കുള്ള 10 ലക്ഷം രൂപയുടെ പുരസ്‌ക്കാരം ഫ്രഞ്ച് ചലച്ചിത്രകാരന്‍ ബെര്‍ ട്രാന്‍ഡ് ടവര്‍ണെറിന് കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി അംബികാ സോണി സമ്മാനിച്ചു. സിനിമാ പ്രേമികള്‍ക്കു മുന്നില്‍ സെല്ലുലോയ്‌ഡില്‍ ആദ്യം തിരനോട്ടം നടത്തിയത് രണ്ടാം ലോക മഹായുദ്ധകാല ത്തെ അത്യപൂര്‍വമായ ഒരു മനുഷ്യത്വത്തിന്റെ കഥ പറഞ്ഞ പോര്‍ട്ടുഗീസ് ചിത്രം ‘ദ് കോണ്‍സല്‍ ഓഫ് ബോര്‍ദെ. മല്‍സര വിഭാഗങ്ങളിലേയും മറ്റു പ്രദര്‍ശന വിഭാ ഗങ്ങളിലേയും സിനിമകളുടെ പ്രദര്‍ശനം രാവിലെ എട്ടര മുതലാണ്.