സോഹന്‍റോയ് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ഡാം999 ലക്ഷക്കണക്കിന് പേരുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന മുല്ല പ്പെരിയാര്‍ ഡാമിന്റെ തകര്‍ച്ചയുടെ തിക്‌തഫലങ്ങള്‍ ബോധ്യപ്പെടുത്തു ന്നതാണ് . ദുബായ് ഗ്രാന്‍ഡ് സിനിപ്ലക് സില്‍ നവംബര്‍ 23ന് നടന്ന ആദ്യ പ്രദര്‍ശനത്തിന് ശേഷം ചിത്രം ആസ്വദിച്ച സ്വദേശികളും വിദേശികളുമടക്കമുള്ള പ്രേക്ഷകരും മാധ്യമപ്രവര്‍ത്തകരും സംവിധായകന്‍ സോഹന്‍ റോയിയെയും അഭിനേതാക്കളെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും മുക്‌തകണ്‌ഠം പ്രശംസിച്ചു. ചിത്രത്തിന്റെ ഗുണമേന്മ എന്തുമാകട്ടെ, ലോകത്തെവിടെയും സംഭവിച്ചേക്കാവുന്ന ദുരന്തത്തിന്റെ തീവ്രത പകരുന്ന ഇത്തരമൊരു സദുദ്ദേശ്യ ചിത്രം അണിയിച്ചൊ രുക്കിയ ധീരതയെ അംഗീകരിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരില്‍ പലരും അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ വിവാദം കൊഴുക്കുന്നതിനിടെ, ഇത്തരമൊരു ഡാമിന്റെ തകര്‍ച്ച പകര്‍ത്തിയ ചിത്രമെത്തിയപ്പോള്‍ അതു കാണാനുള്ള അവസരം ഏവരും ഉപയോഗപ്പെടുത്തി.