റിയാദ്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്കയകറ്റാന്‍ രാഷ്ട്രപതി ഇടപെടണമെന്നാവശ്യപ്പെട്ട് റിയാദില്‍ കേളി കലാസാംസ്‌കാരിക വേദി കാമ്പയിന്‍ തുടങ്ങി. 65 യൂണിറ്റ് കേന്ദ്രങ്ങളിലും ‘മഹാ ദുരന്തത്തെ ചെറുക്കാന്‍ പ്രവാസിയുടെ കൈയൊപ്പ്‘ എന്ന പേരിലാണ് കാമ്പയിന്‍ നടത്തുന്നത്. കാമ്പയിന്റെ ഉദ്ഘാടനം ബത്തയില്‍ കേളി കേന്ദ്രകമ്മിറ്റി സെക്രട്ടറി കെ.പി.എം.സാദിഖ് ഒപ്പിട്ടുകൊണ്ട് നിര്‍വഹിച്ചു.