Written by SeeNews Category: NRI
Published on 20 January 2012 Hits: 2

ടെഹ്‌റാന്‍: ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം. വടക്കുകിഴക്കന്‍ മേഖലയായ നെയ്ഷാബോറിലാണ് ഭൂചലനം ശക്തമായി അനുഭവപ്പെട്ടത്. സംഭവത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും തകര്‍ന്നു. ആരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ടില്ല. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും പ്രാഥമിക ചികിത്സ

തേടിയ ശേഷം ആസ്പത്രി വിട്ടു.

ഭൂചലനത്തെ തുടര്‍ന്ന് മുപ്പതോളം തുടര്‍ ചലനങ്ങള്‍ ഉണ്ടായതായി പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ഭൂചലന തീവ്രതയില്‍ വീടുകളും ജനലുകളും മറ്റും തകര്‍ന്നുവീണു. ഇറാനില്‍ 2003 ഡിസംബറില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 31,000 പേരാണ് മരിച്ചത്. 2010 ലും ഭൂചലനമുണ്ടായിട്ടുണ്ട്.

Share this post