24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ

റൂണിയുടേത് ഗോള്‍ നമ്പര്‍ വണ്‍

ലണ്ടന്‍: ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ബൈസിക്കിള്‍ കിക്കിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെയന്‍ റൂണി നേടിയ ഗോള്‍ പ്രീമിയര്‍ ലീഗിലെ ഇതേവരെയുള്ള ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞവര്‍ഷം ഫിബ്രവരിയില്‍ നടന്ന നാട്ടങ്കത്തിലാണ് നാനിയുടെ ക്രോസില്‍നിന്ന് രണ്ട് സിറ്റി താരങ്ങള്‍ക്കിടയിലൂടെ റൂണി ബൈസിക്കിള്‍ കിക്കുവഴി ഗോള്‍ നേടിയത്.

പ്രീമിയര്‍ ലീഗ് 20 വര്‍ഷം തികച്ചതിന്റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് റൂണിയുടെ ഗോള്‍ മികച്ചതില്‍ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നുലക്ഷത്തോളം പേര്‍ പങ്കെടുത്ത വോട്ടിങ്ങില്‍ 26 ശതമാനം പേരാണ് റൂണിയുടെ ഗോളിന് അനുകൂലമായി വോട്ടുചെയ്തത്. 

പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കണ്ടുവളര്‍ന്ന തനിക്ക്, അതിലെ മികച്ച ഗോളിനുള്ള പ്രഥമ പുരസ്‌കാരം തന്നെ കിട്ടിയതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്ന് റൂണി പറഞ്ഞു. അലന്‍ ഷിയററുടെയും ഡേവിഡ് ബെക്കാമിന്റെയും പോളോ ഡി കാനിയോയുടെയുമൊക്കെ മികച്ച ഗോളുകള്‍ കണ്ടിട്ടുണ്ട്. അവരുമായി മത്സരിച്ച് ഒന്നാമതെത്തിയത് കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തമാണെന്നും റൂണി അഭിപ്രായപ്പെട്ടു. 

ന്യൂകാസില്‍ യുണൈറ്റഡിനെതിരെ ആഴ്‌സനല്‍ താരം ഡെന്നീസ് ബെര്‍ക്കാംപ് 2002 മാര്‍ച്ചില്‍ നേടിയ ഗോളാണ് രണ്ടാം സ്ഥാനത്തെത്തിയത്. 19 ശതമാനം പേരാണ് ഈ ഗോളിന് അനുകൂലമായി വോട്ട് ചെയ്തത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ആഴ്‌സനലിന് വേണ്ടി തിയറി ഹെന്റി 2000-ല്‍ നേടിയ ഗോള്‍ 15 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്തു
മെത്തി. 

മികച്ച ഗോള്‍, മികച്ച സേവ്, മികച്ച ഗോള്‍ ആഘോഷം, ആരാധകരുടെ ഡ്രീം ടീം എന്നിവയാണ് ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുന്നത്. ഇതില്‍ മികച്ച ഗോള്‍ മാത്രമേ ഇതേവരെ നിര്‍ണയിക്കപ്പെട്ടിട്ടുള്ളൂ. വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന മറ്റ് ആറ് അവാര്‍ഡുകളും ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച താരം, കോച്ച്, ടീം, സീസണ്‍, അവിസ്മരണീയമായ പ്രഖ്യാപനങ്ങള്‍, ഡ്രീം ടീം എന്നിവയെയാണ് വിദഗ്ധ സമിതി നിര്‍ണയിക്കുക. 

മറ്റ് അവാര്‍ഡുകള്‍ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. മെയ് 15-ന് നടക്കുന്ന ചടങ്ങിലാണ് മികച്ച താരത്തെയും പരിശീലകനെയും പ്രഖ്യാപിക്കുക.

Newsletter