ലുധിയാന: ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് രണ്ട് സ്വര്‍ണം കൂടി ലഭിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ എ.എം ബിന്‍സിയാണ് സ്വര്‍ണം നേടിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ സ്‌നേഹ രാജ് ആലപ്പാടും സ്വര്‍ണം നേടി. ഇതോടെ കേരളത്തിന് 15സ്വര്‍ണം ലഭിച്ചു.