മെല്‍ബണ്‍: ക്രിക്കറ്റ് ഭ്രാന്തന്‍മാരുടെ നാടായ ഇന്ത്യയിലെ ക്രിക്കറ്റ് ദൈവമാണ് സച്ചിനെന്ന് ഓസ്‌ട്രേലിയന്‍ താരം മൈക്ക് ഹസ്സി. അതിമനോഹരമായ കളിയാണ് സച്ചിന്റേത്. ഫുട്‌വര്‍ക്ക് ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും അത്ഭുതത്തോടെയാണ് താനടക്കമുള്ളവര്‍ കണ്ടിട്ടുള്ളതെന്നും അത് അടുത്ത് നോക്കിക്കാണാന്‍ അവസരം ലഭിച്ചിട്ടുള്ളതില്‍
സന്തോഷമുണ്ടെന്നും ഹസ്സി പറഞ്ഞു. സച്ചിന്റെ നൂറാം സെഞ്ച്വറി ഉടന്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹസ്സി വ്യക്തമാക്കി.
ആരാധകരുടേയും രാജ്യത്തിന്റെ പ്രതീക്ഷയും സമ്മര്‍ദ്ദങ്ങളും അതിജീവിച്ച് 20 വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലനില്‍ക്കുക എന്നത് ദുഷ്‌കരമാണെന്നും സച്ചിന്‍ മാനസികമായി വലിയ കരുത്തുള്ളയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെല്‍ബണില്‍ ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിന് തയ്യാറെടുക്കവേയാണ് ഓസീസ് ബാറ്റിങ് നിരയിലെ കരുത്തനായി അറിയപ്പെടുന്ന ഹസ്സി മനസ്സുതുറന്നത്. അലൈയ്ഡില്‍ ചൊവ്വാഴ്ച്ചയാണ് നാലാം ടെസ്റ്റ്.