Written by See News Category: World
Published on 02 December 2011 Hits: 1

ന്യൂയോര്‍ക്ക്‌: ഐക്യരാഷ്ട്രസഭയുടെ ഒരു ഉന്നതാധികാര സമിതിയില്‍ ക്കൂടി ഇന്ത്യ ഇടംപിടിച്ചു. വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള യു.എന്‍.കമ്മിറ്റിയിലേക്കാണ് ഇന്ത്യയുടെ പ്രതിനിധി ദിലീപ് ലാഹിരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. യുഎന്‍ സംയുക്‌ത പരിശോധനാ സമിതിയിലേക്കു കഴിഞ്ഞയാഴ്‌ചയാണ്‌ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്‌. നിര്‍ണായകമായ ഈ രണ്ടു സമിതികളിലും ഇന്ത്യയ്ക്ക്‌ അംഗത്വം ലഭിച്ചതു വന്‍ നേട്ടമായി വിലയിരുത്തപ്പെടുന്നു. വര്‍ണ വിവേചന വിരുദ്ധ സമിതിയില്‍ 90% വോട്ടോടെയാണ്‌ (167ല്‍ 147) ഇന്ത്യയുടെ ദിലീപ്‌ ലാഹിരി വിജയിച്ചത്‌.

Share this post