ഇസ്‌ലാമാബാദ്: അതിര്‍ത്തി കടന്നുള്ള ‘നാറ്റോ‘ സേനയുടെ ആക്രമണം ആവര്‍ത്തിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ പാക് സൈനികര്‍ക്ക് സൈനിക മേധാവി ജനറല്‍ അഷ്ഫാഖ് പര്‍വെസ് കയാനി നിര്‍ദേശം നല്‍കി. ആക്രമണമുണ്ടായാല്‍ മുകളില്‍ നിന്നുള്ള ഉത്തരവിന് കാത്തുനില്‍ക്കാതെ തിരിച്ചടിക്കാനാണ് കയാനി സൈനികരോട് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ച പാക് അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച ‘നാറ്റോ‘ സേന നടത്തിയ വ്യോമാക്രമണത്തില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.