ലൊസാഞ്ചല്‍സ്: പോപ്പ് രാജാവ് മൈക്കല്‍ ജാക്‌സന്റെ മരണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഡോക്‌ടര്‍ കൊണ്‍റാഡ് മുറേയ്ക്കു നാലു വര്‍ഷം ജയില്‍ ശിക്ഷ. ജാക്‌സന്റെ സ്വകാര്യ ഡോക്‌ടറായിരുന്നു മുറേ (58). ജാക്‌സന്റെ കുടുംബത്തിനു മുറേ നഷ്‌ടപരിഹാരം നല്‍കേണ്ടതാണെന്നും ജഡ്‌ജി പറഞ്ഞു. തുക എത്രയെന്നു വിചാരണയില്‍ തീരുമാനിക്കും.2009 ജൂണ്‍ 25നായിരുന്നു പ്രോപോഫോള്‍ എന്ന മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെന്ന് ജാക്‌സന്റെ മരണം. മനഃപൂര്‍വമല്ലാത്ത നരഹത്യയാണു മുറേയ്ക്കെതിരായ കുറ്റം.