Written by See News Category: World
Published on 30 November 2011 Hits: 1

ലഹോര്‍: നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ 24 പാക്ക്‌ പട്ടാളക്കാര്‍ കൊല്ലപ്പെട്ട സംഭവം ചര്‍ച്ച ചെയ്യാന്‍ പാക്കിസ്‌ഥാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്‌തസമ്മേളനം വിളിക്കും. രാജ്യത്തു സൈന്യം ഭരണം പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയുടെ അടിസ്‌ഥാനത്തില്‍ അതു തടയാന്‍ യുഎസ്‌ സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ട്‌ രഹസ്യസന്ദേശം അയച്ചതായി ആരോപിക്കപ്പെടുന്ന പ്രശ്‌നവും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഇവിടെ നടന്ന പ്രത്യേക കേന്ദ്രമന്ത്രിസഭാ യോഗത്തിനുശേഷം പ്രധാനമന്ത്രി യൂസഫ്‌ റാസ ഗീലാനി അറിയിച്ചു. യുഎസുമായുള്ള സാധാരണ ബന്ധം ഇനി സാധ്യമാവില്ലെന്നും വ്യക്‌തമാക്കി.

Share this post