കയ്‌റോ: ആദ്യത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ഈജിപ്‌തുകാര്‍ പോളിങ് സ്‌റ്റേഷനു മുന്‍പില്‍ തടിച്ചുകൂടി. പോളിങ് സ്‌റ്റേഷനുകള്‍ക്കു മുന്‍പില്‍ നീണ്ട നിര കാണാമായിരുന്നു. ഹുസ്‌നി മുബാറക്കിനെ പുറത്താക്കി ഒന്‍പതു മാസങ്ങള്‍ക്കുശേഷമാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. ഭരിക്കുന്ന സൈനിക സമിതിയും ജനാധിപത്യ പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ അന്തരീക്ഷത്തിലാണ് തിരഞ്ഞെടുപ്പു നടക്കുന്നത്.