അബുദാബി: മുസഫയിലെ ഷാബിയയില്‍ ബഹുനില മന്ദിരത്തിലെ ഗ്യാസ് ലൈനിനു തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ വന്‍നാശനഷ്‌ടം. രണ്ടുപേര്‍ക്കു പരുക്കേല്‍ക്കുകയും അടുത്തുള്ള 21 കെട്ടിടങ്ങള്‍ക്കു കേടുപാട് സംഭവിക്കുകയും ചെയ്‌തു. സമീപത്തു പാര്‍ക്ക് ചെയ്‌തിരുന്ന 45 കാറുകള്‍ ഭാഗികമായി തകര്‍ന്നു. പൊലീസും സിവില്‍ ഡിഫന്‍സും ഉടന്‍ സ്‌ഥലത്തെത്തി താമസക്കാരെ ഒഴിപ്പിച്ചു.