Written by SeeNews Category: Movies
Published on 22 January 2012 Hits: 1

കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ. ജയന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മല്ലുസിങ്' ഒറ്റപ്പാലത്ത് ആരംഭിച്ചു. ആന്‍ മെഗാ മീഡിയായുടെ ബാനറില്‍ നീറ്റാ ആന്റോ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സേതു എഴുതുന്നു.

സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ്, സായ്കുമാര്‍, മാമുക്കോയ, ശ്രീജിത്ത് രവി, മീരാ നന്ദന്‍, രാധവര്‍മ, ഗീത തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം. ജയചന്ദ്രനാണ്.ക്യാമറ - ഷാജി.

Share this post