റാണി മുഖര്‍ജി ധൂം 3 യില്‍ അഭിനയിക്കുന്നു. നോ വണ്‍ കില്ല്‌ഡ് ജസീക്ക എന്ന ചിത്രത്തിലൂടെ തിരിച്ചു വരവു നടത്തിയ റാണിയുടെ അടുത്ത ചിത്രമാണ് ധൂം 3. ധൂം 2 വില്‍ ഐശ്വര്യാ റായ് ചെയ്‌ത കഥാപാത്രമാണ് റാണിചെയ്യുന്നതെന്ന് നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിം നിര്‍മ്മാണ കമ്പനി പറഞ്ഞു. ധൂം 3 അടുത്ത വര്‍ഷത്തേക്ക് മാറ്റി വച്ചിരിക്കുകയാണെന്ന് അഭ്യുഹം പടര്‍ന്നിരുന്നു. യാഷ് രാജ് ഫിലിമിന് ഇപ്പോള്‍ ഷാരൂഖാനും, സല്‍മാന്‍ ഖാനും, അമീര്‍ ഖാനും നായകരാകുന്ന മൂന്ന് വലിയ പ്രോജക്‌ടുകളുണ്ട്.
ധൂം 3 യില്‍ അമീര്‍ഖാനായിരിക്കും നായകന്‍ കത്രീനാ കൈഫും അഭിഷേക് ബച്ചനും ഉദയ് ചോപ്രയും പ്രധാന റോളുകളില്‍ അഭിനയിക്കുന്ന ചിത്രം വിജയ് കൃഷ്‌ണ ആചാര്യയാണ് സംവിധാനം ചെയ്യുന്നത്.
ഇതിനിടയില്‍ റാണിമുഖര്‍ജിയും ആദിത്യാ ചോപ്രയും തമ്മിലുള്ള ബന്ധം ഏറെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഇരുവരും പുതുവല്‍സരം ന്യൂയോര്‍ക്കിലാണ് ആഘോഷിച്ചത്.