ബോളിവുഡില്‍ വീണ്ടുമൊരു പ്രണയം കൂടി മൊട്ടിടുന്നു. നായകന്‍ കുനാല്‍ കപൂറും നായിക ബച്ചന്‍ കുടുംബാഗമായ നൈന ബച്ചനും. സാക്ഷാല്‍ ബിഗ് ബി അമിതാഭ് ബച്ചന്റെ സഹോദരന്‍ അജിതാഭ് ബച്ചന്റെ മകളാണ് നൈന. ആദ്യം ബാങ്കിംഗ് മേഖലയില്‍ ജോലി നോക്കിയിരുന്ന നൈനാ ബച്ചന് പൊടുന്നനെ അഭിനയത്തില്‍ കമ്പം കയറുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ഒരു വര്‍ക്‌ഷോപ്പിനിടെയാണ് കുനാല്‍ കപൂറിനെ കാണുന്നതും ബന്ധം പ്രണയ വഴിയിലേക്ക് തിരിയുന്നതും.
പിന്നെ ഇരുവരെയും ഒന്നിച്ചു കാണാനും തുടങ്ങി. വിദേശ രാജ്യങ്ങളിലെ നിരന്തര ഷൂട്ടിംഗ് കാരണം കുനാല്‍ കപൂറും നൈനയും തമ്മിലുള്ള സമാഗമങ്ങള്‍ അപൂര്‍വമായി. ഹാസ്യ സിനിമയായ ‘ലവ് ശുവ് തേ ചിക്കന്‍ ഖുരാന’എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കുനാലിന് 10 ദിവസം ലണ്ടനിലേക്ക് പോകേണ്ടി വന്നു. കാമുകിയെ പിരിഞ്ഞിരിക്കേണ്ടി വരുമെന്ന മനസിലാക്കിയ കുനാല്‍ അതിന് ഒരു വഴി കണ്ടെത്തി. നൈനയെ കൂടെ കൊണ്ടു പോവുക.
നൈനയും കുനാലും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്ന് അദ്ദേഹത്തോട് അടുത്ത സുഹൃത്തുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടനിലേക്ക് പോകുമ്പോള്‍ നൈനയെ കൂടെ കൂട്ടുന്നത് സംബന്ധിച്ച് ഒരു സുഹൃത്ത് പ്രതികരിച്ചത് ഇങ്ങനെ-~ “കുടുംബാംഗങ്ങളില്‍ നിന്നും മാദ്ധ്യമങ്ങളുടെ കണ്ണില്‍ നിന്നും മാറി നില്‍ക്കാന്‍ ഇരുവര്‍ക്കും കിട്ടുന്ന സുവര്‍ണാവസരമാണിത്. അവര്‍ അത് ആഘോഷിക്കട്ടെ”.
നമുക്കും അങ്ങനെ തന്നെ പറയാം യുവത്വം ആഘോഷിക്കട്ടെ...