ബ്യൂണസ് ഐറിസ്: മെസിയുടെ മാന്ത്രിക മികവിന് മുന്നില്‍ ബൊളീവിയ പിടിച്ചുനിന്നു. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ തെക്കന്‍ അമേരിക്കന്‍ ഗ്രൂപ്പ് മത്സരത്തിലാണ് കരുത്തരായ അര്‍ജന്റീനയെ മികച്ച പോരാട്ടം പുറത്തെടുത്ത് ബൊളീവിയ 1-1 ന് സമനിലയില്‍ തളച്ചത്. നാലു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബൊളീവിയ അര്‍ജന്റീനയ്‌ക്കെതിരെ സമനില പിടിയ്ക്കുന്നത്.
കഴിഞ്ഞ കോപ്പ അമേരിക്ക ടൂര്‍ണമെന്റിലും അര്‍ജന്റീന-ബൊളീവിയ മത്സരം സമനിലയിലാണ് അവസാനിച്ചത്. ഇതോടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റ് നേടി. സമനില പിടിച്ച ബൊളീവിയയ്ക്ക് ഒരു പോയിന്റ് ലഭിച്ചു.
കളിയുടെ അമ്പത്തഞ്ചാം മിനിറ്റില്‍ മാര്‍സെലോ മാര്‍ട്ടിന്‍സാണ് ബൊളീവിയ്ക്ക് വേണ്ടി അര്‍ജന്റീനയുടെ വല കുലുക്കിയത്. എന്നാല്‍ അഞ്ച് മിനിറ്റിനകം അര്‍ജന്റീന സമനില ഗോള്‍ നേടി. എസെഖ്വെല്‍ ലവെസിയാണ് ഗോള്‍ നേടിയത്. 30,000 ത്തോളം പേരാണ് കളി
കാണാനെത്തിയത്. അര്‍ജന്റീനയുടെ അടുത്ത മത്സരം കൊളംബിയയ്‌ക്കെതിരെയാണ്.